Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഇറാഖിന് വ്യാപകമായി മേസ്തിരിമാരേയും മെയ്ക്കാഡിനെയും വേണം; മാസശമ്പളം രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ യുവാക്കളെ ഇറാഖില്‍ എത്തിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമം തീവ്രവാദികളെ പോലും അവഗണിച്ച് ദുബായില്‍ നിന്നും ഇന്ത്യാക്കാര്‍ മൊസൂളിലേക്ക് കടക്കുന്നു....

24 JULY 2018 11:37 AM IST
മലയാളി വാര്‍ത്ത

മൊസൂളില്‍ 39 ഇന്ത്യാക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത് ലോകം മുഴുവന്‍ ഞെട്ടലുളവാക്കിയ സംഭവമാണ്. 2018 മാര്‍ച്ചില്‍ ഇറാഖിലെ ഒരു വലിയ കുഴിയില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തിയതും അത് പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്നതും ആരും മറന്നിട്ടില്ല. എന്നാല്‍ അതിശയിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇറാഖിലേക്ക് ജോലിക്ക് വേണ്ടി ഇപ്പോഴും ഇന്ത്യന്‍ യുവാക്കളുടെ നീണ്ട ക്യൂവാണത്രേ.

ദുബായിലേക്കെന്ന് പറഞ്ഞ് വിസിറ്റിംഗ് വിസയില്‍ പോകുന്നവര്‍ പോലും പിന്നീട് ഇറാഖിലേക്ക് ജോലിക്ക് വേണ്ടി പോകുന്നതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എമിഗ്രന്റ്‌സ് മാനേജ്‌മെന്റ് കൗണ്‍സില്‍ ആന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ദീപക് എച്ച് ഛാബ്രിയയാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് വിശദമാക്കി പ്രധാനമന്ത്രിയക്ക് കത്തും അയച്ചിട്ടുണ്ട്.

സാമൂഹ്യമാധ്യമം വഴിയാണ് ഇറാഖ് വിദേശ തൊഴിലാളികളെ ക്ഷണിക്കുന്നത്. ഈ രീതിയില്‍ ആയതിനാല്‍ ഗള്‍ഫിലേക്ക് പോകുന്ന ഇത്തരം ഇന്ത്യന്‍ തൊഴിലാളികള്‍ ശരിക്കും എവിടെയാണ് തൊഴില്‍ തേടി പോകുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വരികയാണെന്നാണ് വിലയിരുത്തല്‍.

യുദ്ധം തകര്‍ത്ത സാഹചര്യത്തില്‍ ഇറാഖ് പുനര്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ അവിടെ കൂടുതല്‍ തൊഴിലവസരം ഉണ്ടാകുന്നു എന്നതാണ് ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് വന്‍ കൂലി ഇറാഖ് വാഗ്ദാനവും ചെയ്യുന്നുണ്ട്. അനേകം ഇന്ത്യന്‍ യുവാക്കളാണ് ഇറാഖിലേക്ക് പോകാന്‍ തയ്യാറാകുന്നത്. ദിവസവും ശരാശരി 75 മുതല്‍ 100 വരെ യുവാക്കള്‍ ഇറാഖിലേക്ക് എല്ലാദിവസവും തൊഴിലിനായി പോകുന്നുണ്ട്. അതേസമയം 2014 ജൂണില്‍ മൊസൂളിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ നിന്നുമാണ് ഇന്ത്യാക്കാരെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചുകൊണ്ടു പോയത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് വൈരുദ്ധ്യമായ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. പിന്നീട് ഇറാഖിലെ കുഴിയില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തി ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത് വരെ ഇവരെ കാണാതായതാണെന്നും മരണമടഞ്ഞിട്ടില്ലെന്നുമാണ് ഇന്ത്യാഗവണ്‍മെന്റ് വാര്‍ത്ത പുറത്തുവിട്ടത്.

ഇറാഖി കമ്ബനികള്‍ നല്‍കുന്ന വന്‍ കൂലിയാണ് അപകടത്തെ പോലും ഓര്‍ക്കാതെ ഇന്ത്യന്‍ യുവാക്കളെ ഇറാഖില്‍ എത്താന്‍ പ്രേരിപ്പിക്കുന്നതും. നാട്ടില്‍ എത്തുമ്‌ബോള്‍ 75 ശതമാനം കൂടുതലാകുന്ന ശമ്ബളമാണ് ഇറാഖ് നല്‍കുന്നത്. ഗള്‍ഫ് നാടുകളില്‍ 25,000 രൂപ വരെ കിട്ടുന്ന ജോലിക്ക് ഒരു ലക്ഷം മുതല്‍ 2 ലക്ഷം വരെയാണ് ഇറാഖിലെ ജോലിക്ക് കൂലി കിട്ടുന്നത്. ഇസ്ളാമിക് സ്റ്റേറ്റ് വീണതിനാല്‍ ഇപ്പോള്‍ അപകടമില്ലെന്നാണ് 1.25 ലക്ഷം രൂപ ശമ്ബളം കിട്ടുന്ന ഒരാള്‍ പറഞ്ഞത്. ഇറാഖില്‍ കെട്ടിടം പണിക്കെന്ന് പറഞ്ഞ് ഡല്‍ഹിയിലെ ഒരു ഏജന്റാണ് ഇയാളെ ഇറാഖില്‍ എത്തിച്ചത്. ദുബായില്‍ തനിക്ക് കിട്ടിയ മാസശമ്ബളം 20,000 മാത്രം ആയിരുന്നെന്നും ഇപ്പോള്‍ കിട്ടുന്നത് അതിന്റെ ഇരട്ടിയാണെന്നും ഇയാള്‍ പറയുന്നു.

അതേസമയം ഇറാഖിലേക്ക് ഇന്ത്യാക്കാരെ പറഞ്ഞു വിടുന്ന ഏജന്റ് ഒരിക്കലും അവിടെ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് തൊഴിലാളിയോട് പറയാറില്ലെന്നും വലിയ ശമ്ബളം കിട്ടുന്ന ജോലിയാണെന്ന് മാത്രം പറഞ്ഞാണ് കൊതിപ്പിക്കുന്നതെന്നുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (2 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (2 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (3 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (3 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (4 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends