Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു, ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി മുക്താര്‍ അബ്ബാസ് നഖ്‌വി

14 DECEMBER 2018 10:42 AM IST
മലയാളി വാര്‍ത്ത

2019 ലെ ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബിന്ദനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി മുക്താര്‍ അബ്ബാസ് നഖ്‌വി പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മുസ്‌ലീം ജനസംഖ്യക്ക് ആനുപാതികമായി ക്വാട്ട വര്‍ധിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 1,70,000 ആണ് ഇന്ത്യയുടെ ക്വാട്ട. ഇത് 1,90,000 ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് നിന്നടക്കം ഇത്തവണ രാജ്യത്ത് 21 എംബാര്‍ക്കേഷന്‍ പോയിന്റുകളുണ്ടാവും. മൂന്ന് ലക്ഷം പേരാണ് ഈ വര്‍ഷം ഇന്ത്യയില്‍ ഹജ്ജിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം കുറഞ്ഞു എന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സാങ്കേതികമായി ചില പ്രധാന തടസ്സങ്ങളുണ്ട്. കപ്പല്‍ മാര്‍ഗം ഇന്ത്യന്‍ ഹാജിമാരെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2019ഫല്‍ ഇത് നടപ്പാക്കാന്‍ കഴിയില്ല. അടുത്ത സീസണില്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെ തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഹാജിമാരുടെ താമസം ഗ്രീന്‍, അസീസിയ കാറ്റഗറികളിലാണ് ഉണ്ടായിരുന്നത്. ഹറമിന് പരിസരത്ത് നടക്കാവുന്ന ദുരത്തില്‍ താമസിക്കുന്നവരാണ് ഗ്രീന്‍ കാറ്റഗറിയില്‍പെടുക. നോണ്‍ കുക്ക്, നോണ്‍ ട്രാന്‍സ് പോര്‍ട്ട് വിഭാഗമായാണ് ഇനി ഇത് അറിയപ്പെടുക. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്,കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയവര്‍ പങ്കെടുത്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (14 minutes ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (28 minutes ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (55 minutes ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (1 hour ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (1 hour ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (1 hour ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (2 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (2 hours ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (2 hours ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (3 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (3 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (3 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends