Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്തയാഴ്ചത്തെ സൗദി ബജറ്റിൽ നേട്ടങ്ങൾ പ്രതീക്ഷിച്ചു പ്രവാസികൾ . ലെവി അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ നേട്ടമുണ്ടാകും

16 DECEMBER 2018 11:00 AM IST
മലയാളി വാര്‍ത്ത

അടുത്തയാഴ്ചത്തെ സൗദി ബജറ്റിൽ നേട്ടങ്ങൾ പ്രതീക്ഷിച്ചു പ്രവാസികൾ . ലെവി അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഫാമിലി വിസയുള്ളവർക്ക് ജൂൺ മുതലും വിദേശ തൊഴിലാളികൾക്ക് ഈ വര്ഷം ആദ്യം മുതലുമാണ്

ലെവി പ്രാബല്യത്തിൽ വന്നത് . കുടുംബാംഗങ്ങൾക്ക് പ്രതിമാസം നൂറു റിയാലാണ് ആദ്യവർഷം ലെവി ഈടാക്കുന്നത് . സൗദി തൊഴിലാളികളുടെ എണ്ണം പകുതിയിൽ കുറവുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ പ്രതിമാസം നാനൂറ് റിയാൽ വീതവും സൗദി തൊഴിലാളികൾ പകുതിയിൽ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ മുന്നൂറു റിയാൽ വീതവും ലേവി അടക്കണം. 2020 വരെ ഓരോ വർഷവും ലെവി തുക വർധിക്കുമെന്നും ഇയത്തിൽ പുനഃ പരിശോധന ഇല്ലെന്നുമാണ് കഴിഞ്ഞ മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നത്. ഇതിനെ തുടർന്ന് മലയാളികളുൾപ്പടെ ധാരാളം പേര് സൗദി വിട്ടു പോന്നിരുന്നു. ഇത് സൗദി തൊഴിൽ മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിൽ ഈ ബജറ്റിൽ ലെവി പുനഃപരിശോധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക മന്ത്രി സഭായോഗത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനം. വികസന ബജറ്റാണ് ഇത്തവണയുണ്ടാകുകയെന്ന് സാമ്പത്തിക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ലെവി പുനപരിശോധിച്ചേക്കുമെന്ന നാല് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂം ബെര്‍ഗ് പുറത്തു വിട്ട വാര്‍ത്ത മന്ത്രാലയം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഏതാനും വര്‍ഷങ്ങള്‍ക് മുന്‍പ് ആരംഭിച്ച പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടത്തിയ ശക്തമായ മറ്റു പദ്ധതികള്‍ വിജയം കാണുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെട്രോളിതര മേഖലയില്‍ നിന്നുള്ള വരുമാനം ബജറ്റ് ചെലവിന്റെ 30 ശതമാനം നികത്തുന്നതിന് പര്യാപ്തമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ പെട്രോളിതര മേഖലയിലെ വളര്‍ച്ചാ നിരക്ക് 0.1 ശതമാനം മാത്രമായിരുന്നു. എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യുന്നതിന് സഊദിക്ക് വ്യക്തമായ പദ്ധതികളുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പെട്രോളിതര വ്യവസായ മേഖല അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

അതേസമയം, ബജറ്റ് അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കെ നടപ്പുവര്‍ഷത്തെ കമ്മി പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ബജറ്റില്‍ 195 ശതകോടി റിയാല്‍ കമ്മി പ്രതീക്ഷിച്ചിരുന്നത് 124 ശതകോടിയാക്കി കുറക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. രാജ്യം കഴിഞ്ഞ മാസങ്ങളില്‍ കൈവരിച്ച സാമ്പത്തിക നേട്ടത്തിന്റെ സൂചനയാണിതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കല്‍, വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കല്‍, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണം എന്നീ മൂന്നു അടിസ്ഥാന ഘടകങ്ങള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്.

ലെവി ഉൾപ്പടെ സൗദി നടപ്പിലാക്കിയ ഭരണപരിഷ്‌ക്കാരങ്ങൾക്ക് എണ്ണവില തകർച്ചയുടെ ബന്ധമില്ലെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജെദ ജാൻ മുൻപ് പറഞ്ഞിരുന്നു. എന്നിരുന്നാലും മാറിയ സാഹചര്യത്തിൽ ബജറ്റ് പ്രവാസികൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (14 minutes ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (28 minutes ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (55 minutes ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (1 hour ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (1 hour ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (1 hour ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (2 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (2 hours ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (2 hours ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (3 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (3 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (3 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends