ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം

ഈ മാസം 18ന് താല്‍ലന്‍ഡില്‍ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം. കുവൈത്ത് ടീമിലെ പ്രിയദ മുരളിയാണ്ഏക മലയാളി താരം. കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീം നിലവില്‍ വന്ന വര്ഷമായ 2008ല്‍ അന്നത്തെ ടീം ക്യാപ്റ്റനായിരുന്നു അന്ന് ഫഹാഹില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പ്രിയദ.
അഞ്ച് രാജ്യാന്തര മത്സരങ്ങളിലാണ് കുവൈത്തിനുവേണ്ടി പ്രിയദ ഇതുവരെ പങ്കെടുത്തിട്ടുളളത്. ഇതിനുപുറമേ,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ ബിരുദ പഠനത്തിനിടെ രണ്ട് തവണ കേരള സംസ്ഥാന വനിതാ ടീമിലും അംഗമായിരുന്നു പ്രിയദ .പഠനശേഷം കുവൈത്തില്‍ തിരിച്ചെത്തിയ പ്രിയദ കുവൈത്ത് ഇന്‍റനാഷനല്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.
https://www.facebook.com/Malayalivartha