Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

യൂസഫലി പോകാന്‍ വരട്ടെ, പിന്മാറരുതെന്ന്‌ മുഖ്യമന്ത്രി, ലുലുമാളില്‍ ഭൂമി കൈയ്യേറിയിട്ടില്ലന്ന്‌ വിഎസ്‌, അവര്‍ തെറ്റു മനസ്സിലാക്കട്ടെ

27 MAY 2013 05:32 AM IST
മലയാളി വാര്‍ത്ത.

More Stories...

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം

കേരളത്തില്‍ നാലു കാശു മുടക്കാന്‍ പണ്ടേ പ്രവാസികള്‍ക്ക്‌ മടിയാണ്‌. അന്യനാട്ടില്‍ കിടന്ന്‌ കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം സ്വന്തം നാട്ടുകാര്‍ക്ക്‌ ഉപയോഗപ്പെടട്ടേയെന്ന മട്ടിലാണ്‌ പല മലയാളി വ്യവസായികളും കേരളത്തിലേക്കു വരുന്നത്‌. എന്നാല്‍ കണ്ണുമടച്ചു കൊണ്ടുള്ള എതിര്‍പ്പിന്‌ കേരളം പലപ്പോഴും വേദിയായിട്ടുണ്ട്‌. എം.എ. യൂസഫലി മലയാളികള്‍ക്ക്‌ അഭിമാനിയായ പ്രവാസിയാണ്‌. സ്‌മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ ഒരിക്കലും നടക്കില്ലെന്നു കണ്ട്‌ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോഴാണ്‌ യൂസഫലി അത്‌ സമര്‍ത്ഥമായി വിജയിപ്പിച്ചെടുത്തത്‌. അങ്ങനെ ഭരണ പ്രതിപക്ഷത്തിന്‌ ഏറെ പ്രയങ്കരനായ വ്യവസായിയായി മാറി യൂസഫലി.

കെച്ചിയിലെ ലുലുമാള്‍ ഉദ്‌ഘാടനത്തോടെ യൂസഫലി കേരളീയര്‍ക്കും പ്രിയങ്കരനായി. ഏതാണ്ട്‌ ഒരു ലക്ഷം പേരാണ്‌ ദിവസവും ലുലു സന്ദര്‍ശിക്കുന്നതെന്നാണ്‌ കണക്ക്‌. ഇത്‌ ലുലുമാളിനു ചുറ്റുമുള്ള സ്‌ഥലങ്ങളെ കൂടുതല്‍ ജനവാസമാക്കി. അങ്ങനെ ആ പരിസരത്ത്‌ ഗതാഗതക്കുരുക്കുമുണ്ടായി.
യൂസഫലി കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ ബോള്‍ഗാട്ടിയില്‍ പണിയുന്ന അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ സെന്ററിനെ ചുറ്റിപ്പറ്റിയാണ്‌ ഇപ്പോള്‍ വിവാദം നടക്കുന്നത്‌. 800 കോടി രൂപ ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവയായിരുന്നു ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് ലക്ഷ്യമിട്ടത്. ഒരു വര്‍ഷം 240 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകള്‍ക്കുവരെ ആതിഥേയത്വം വഹിക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ടാക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ്‌ യൂസഫലിക്കെതിരെ രംഗത്തെത്തിയത്‌. ഇതിനിടയ്‌ക്ക്‌ ലുലുമാളിനെപ്പറ്റിയും വിവാദമുണ്ടായി.

എം.കെ. ഗ്രൂപ്പിന്റെ ലുലു മാള്‍ ഭൂമി കൈയേറിയെന്ന ആരോപണം അന്വേഷിക്കണമെന്ന് സിപിഎം നേതാവ് എം.എം. ലോറന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സി.എം. ദിനേശ് മണിയും ഭൂമി കൈയേറിയതായി ആരോപിച്ചിരുന്നു. 

കൊച്ചിയിലെ ലുലു മാളിന് അനുമതി നല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും മാള്‍ നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. അന്നത്തെ തദ്ദേശസ്വയംരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയടക്കമുള്ള മന്ത്രിമാര്‍ പരിശോധിച്ച ശേഷമാണ് ലുലുവിന് അനുമതി നല്‍കിയത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് എന്തുനടന്നുവെന്ന് തനിക്കറിയില്ല. ലുലു മാളിന്റെ കെട്ടിടം നിയമനുസൃതം തന്നെയാണ് പണിതിരിക്കുന്നത്. 
ബോള്‍ഗാട്ടി പദ്ധതി പിന്മാറ്റത്തെക്കുറിച്ച് യൂസഫലിയോട് തന്നെയാണ് ചോദിക്കേണ്ടതെന്നും വി.എസ് പ്രതികരിച്ചു. ഈ ആക്ഷേപം ഉന്നയിച്ചവര്‍ തന്നെ തെറ്റു മനസ്സിലാക്കട്ടെ. തെറ്റുണ്ടെന്ന് കണ്ടാല്‍ പ്രക്ഷോഭം നടത്തണം, അതാണ് വെണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
എം.കെ. ഗ്രൂപ്പിന്റെ ലുലു മാള്‍ ഭൂമി കൈയേറിയെന്ന ആരോപണം അന്വേഷിക്കണമെന്ന് സിപിഎം നേതാവ് എം.എം. ലോറന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.അതിനുപിന്നാലെ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സി.എം. ദിനേശ് മണിയും ഭൂമി കൈയേറിയതായി ആരോപിച്ചിരുന്നു. 

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും വ്യവസായ പ്രമുഖന്‍ എം.എ.യുസഫലി പിന്‍മാറുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബോള്‍ഗാട്ടി ഭൂമി പാട്ടത്തിന് നല്‍കിയത് നിയമാനുസൃതമാണ്. ഇക്കാര്യം പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇടതുസര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി തുടങ്ങാന്‍ മുന്നില്‍ നിന്നയാളാണ് യൂസഫലി. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ല. യൂസഫലിയെ അപമാനിക്കരുതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. പതിനായിരക്കണക്കിന്‌ ആള്‍ക്കാര്‍ക്ക്‌ ജോലി നല്‍കുന്ന ബോള്‍ഗാട്ടി പദ്ധതി യൂസഫലി ഉപേക്ഷിച്ച മട്ടാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (17 minutes ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (35 minutes ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (49 minutes ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (57 minutes ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (1 hour ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (1 hour ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (1 hour ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (2 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (3 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (4 hours ago)

Malayali Vartha Recommends