Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റൂദയിലുണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

24 FEBRUARY 2015 09:38 AM IST
മലയാളി വാര്‍ത്ത.

മസ്‌കത്തിലെ സമദ് ഷാനില്‍ റൂദയിലുണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെണ്ണിയൂര്‍ സ്വദേശികളായ സാബു പ്രസാദ് (40), സജു പ്രസാദ് (38), കൊല്ലം സ്വദേശി സജീവ് പുരുഷോത്തമനുമാണ് (41)മരിച്ചത്. ഇവരില്‍ സാബുവും സജുവും സഹോദരന്മാരാണ്. ഞായറാഴ്ച വൈകുന്നേരം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. മൂന്നുപേരെയും ഉടന്‍ സമദ്ഷാന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാബുവും സജുവും സംഭവസ്ഥലത്ത് വെച്ച്  മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് സജീവ് ഇബ്ര ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. സാബു പ്രസാദിന്റെയും സജു പ്രസാദിന്റെയും മൃതദേഹങ്ങള്‍ സമദ്ഷാന്‍ ആസ്പത്രിയിലും സജീവിന്റെ മൃതദേഹം ഇബ്ര ആസ്പത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അനിതയാണ് സജുപ്രസാദിന്റെ ഭാര്യ. മകന്‍: അഭിജിത്ത്. ഇവരെ ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ മാസങ്ങള്‍ക്ക് മുമ്പ് സജു നാട്ടിലെത്തിയിരുന്നു. എന്നാല്‍ യാത്രാ രേഖകള്‍ ശരിയാകാത്തതിനാല്‍ കഴിഞ്ഞ ബുധനാഴ്ച ഒമാനിലേക്ക് മടങ്ങിയിരുന്നു. ഗീതയാണ് സാബുവിന്റെ ഭാര്യ. മക്കള്‍: അക്ഷയ് സാബു, അഭയ് സാബു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (18 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (26 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (45 minutes ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (53 minutes ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (1 hour ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (1 hour ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (2 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (4 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (4 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (4 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends