Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

യുഎഇയിലെ പരിഷ്കരിച്ച വീസാ നിയമം അനുസരിച്ചു വീസ കാലാവധി കഴിഞ്ഞോയെന്നുള്ള ആശങ്ക ഇനി വേണ്ട..അറിയാൻ ഇനി സ്മാർട് സംവിധാനങ്ങൾ

15 JANUARY 2020 04:15 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ പരിഷ്കരിച്ച വീസാ നിയമം അനുസരിച്ചു വീസ കാലാവധി കഴിഞ്ഞോയെന്നുള്ള ആശങ്ക ഇനി വേണ്ട.. ഈ ആശയക്കുഴപ്പം മാറ്റാൻ യു എ ഇ വിസ നിയമതത്തിൽ ഭേദഗതി വരുത്തി.ഇനി മുതൽ ഇത്തരം കാര്യങ്ങൾ ഓൺലൈനിൽ വളരെ പെട്ടെന്ന് തന്നെ അറിയാൻ കഴിയും ..ഇതിനായി കാത്തിരിക്കുകയോ സമയ നഷ്ട്ടം ഉണ്ടാവുകയോ ചെയ്യേണ്ട കാര്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ നേട്ടം.

പാസ്പോർട്ട് കയ്യിൽ ഇല്ലെങ്കിലും വീസ കാലാവധി അറിയാൻ കഴിയും . പാസ്പോർട്ട് നമ്പരും പാസ്പോർട്ടിന്റെ കാലാവധി തീരുന്ന തീയതിയും മാത്രം ഉണ്ടെങ്കിൽ വിസ കാലാവധി ഓൺലൈനായി അറിയാം
ഇത് പരിശോധിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം

1. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (എഫ്എഐസി) അതോറിറ്റി എന്ന വെബ്സൈറ്റിലാണ് നോക്കേണ്ടത്. സൈറ്റ്: https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity

2. സൈറ്റിലെ പാസ്പോർട്ട് ഇൻഫർമേഷൻ സെലക്ട് ചെയ്യുക. താമസ വീസയെക്കുറിച്ചാണ് അറിയേണ്ടതെങ്കിൽ തൊട്ടു താഴെ റസിഡൻസി സെലക്ട് ചെയ്യണം.


3. തുടർന്ന് യഥാക്രമം പാസ്പോർട്ട് നമ്പർ, കാലാവധി തീരുന്ന തീയതി, ഏതു രാജ്യത്തെ പൗരത്വം എന്നിവ രേഖപ്പെടുത്തണം. ഞാൻ റോബട്ട് അല്ല (അയാം നോട്ട് എ റോബട്ട്) എന്നതിലും ക്ലിക് ചെയ്യണം.

4. ഇത്രയും പൂർത്തിയാക്കി 'സെർച്ചിൽ' ക്ലിക് ചെയ്താൽ വീസ വിശദാശംങ്ങൾ ലഭ്യമാകും.

ഈ സംവിധാനം അനുസരിച്ച് യുഎഇയിൽ എത്തുന്ന വിനോദ സഞ്ചാരികളും മറ്റു സന്ദർശകരും വീസ പുതുക്കാൻ രാജ്യം വിടേണ്ടതില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് വ്യക്തമാക്കി . വിനോദ സഞ്ചാരികൾക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാൻ അനുമതിയുണ്ട്. സന്ദർശക വീസയി‍ൽ എത്തിയവർക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് തൊഴിൽ വീസയിലേക്കു മാറാൻ നിലവിൽ അനുമതിയുണ്ട്.

എന്നാൽ വിസ പുതുക്കാതെ 6 മാസത്തിൽ കൂടുതൽ രാജ്യത്തു തങ്ങാൻ അനുവദിക്കില്ല. സ്മാർട് സംവിധാനങ്ങൾ വഴി വീസ പുതുക്കാം. ഇതിനായി ഉപഭോക്തൃ സേവന കാര്യാലയങ്ങളിൽ നേരിട്ട് അപേക്ഷ നൽകേണ്ടതില്ലെന്നും വ്യക്തമാക്കി.

താമസ വീസ എങ്ങനെ പുതുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

1. യുഎഇയിൽ 2 വർഷത്തേക്കാണ് താമസ വീസ. ഫ്രീസോണുകളിൽ 3 വർഷവും. വീസയോടൊപ്പം എമിറേറ്റ്സ് ഐഡിയും പുതുക്കണം.

അവധിയാത്രയും മറ്റും കണക്കിലെടുത്ത് കാലാവധി തീരുന്നതിന് 6 മാസം മുൻപുവരെ വീസ പുതുക്കാൻ സൗകര്യമുണ്ട്. ഇതിന് എമിഗ്രേഷൻ ഒാഫിസിലെത്തി അപേക്ഷ നൽകണം. വീസ തീരുന്ന സമയത്തും പുതുക്കാൻ അപേക്ഷിക്കാം.

2. മെഡിക്കൽ പരിശോധനയാണ് ആദ്യം പൂർത്തിയാക്കേണ്ടത്. ഇതിനൊപ്പം എമിറേറ്റ്ഡ് ഐഡിക്കും തുടർന്ന് വീസ സ്റ്റാംപിങ്ങിനും അപേക്ഷിക്കാം. അബുദാബിയിലും ദുബായിലും വീസ സ്റ്റാംപ് ചെയ്യും മുൻപ് ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.

ദുബായിൽ ആരോഗ്യ പരിശോധനയ്ക്ക് ദുബായ് ഹെൽത്ത് അതോറിറ്റി മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിലാണ് ചെല്ലേണ്ടത്. ഫീസ് 320 ദിർഹം. അബുദാബിയിലാണെങ്കിൽ അബുദാബി മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ. ഫീസ് 250 ദിർഹം. മറ്റ് എമിറേറ്റുകളിൽ മിനിസ്ട്രി ഒാഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ സെന്ററുകളിൽ. ഫീസ് 110 ദിർഹം.

3. എമിറേറ്റ്സ് ഐഡി പുതുക്കാനുള്ള അപേക്ഷാ നടപടിക്രമങ്ങൾ അംഗീകൃത ടൈപ്പിങ് സെന്ററിലാണ് പൂർത്തിയാക്കേണ്ടത്. എഫ്എഐസി വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. 2 വർഷത്തേക്ക് 270 ദിർഹവും 3 വർഷത്തേക്ക് 370 ദിർഹവുമാണ് ഫീസ്.

4. വീസ പുതുക്കണമെങ്കിൽ തൊഴിലുടമയുടെ വീസയും മറ്റു വിശദാംശങ്ങളും അനിവാര്യമാണ്. തൊഴിലുടമയുടെ പാസ്പോർട്ട്, ഫോട്ടോ എന്നിവയും വേണം. സ്വകാര്യ കമ്പനിയാണെങ്കിൽ ഫേം കാർഡ്, ട്രേഡ് ലൈസൻസ് , ലേബർ കാർഡ് എന്നിവയുെട പകർപ്പും ആവശ്യമാണ്. അപേക്ഷകന് 60 വയസ്സിൽ കൂടുതലുണ്ടെങ്കിൽ ലേബർ കാർഡ് പുതുക്കാൻ അപേക്ഷിച്ചതിന്റെ രസീതിന്റെ പകർപ്പ് വേണം.

കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യണമെങ്കിൽ തൊഴിൽ കരാറിന്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. നിക്ഷേപകരാണെങ്കിൽ കമ്പനി കോൺട്രാക്ടിന്റെ പകർപ്പാണു വേണ്ടത്.

ജീവനക്കാരന് എത്ര ശമ്പളമുണ്ടെന്നു വ്യക്തമാക്കുന്ന തൊഴിലുടമയുടെ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ടെനൻസി കോൺട്രാക്ട്, വൈദ്യുതി-ജല ബിൽ എന്നിവയും വേണം.

ദുബായിൽ 2 വർഷ വീസയ്ക്ക് 460 ദിർഹവും അബുദാബിയിൽ 360 ദിർഹവുമാണ് ഫീസ്. ടൈപ്പിങ് ചാർജ് വെറെയും. വീസ സ്റ്റാംപ് ചെയ്തു തപാലിൽ കിട്ടാൻ 35 ദിർഹം ഫീസും നൽകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (16 minutes ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (25 minutes ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (40 minutes ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (50 minutes ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (54 minutes ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (6 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (7 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (7 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (8 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (8 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends