നാട്ടിലേക്ക് വരാനിരുന്ന മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു
ഒമാനില്‍ നിന്ന് നാട്ടിലേക്ക് വരാനിരുന്ന ദിവസം പുലര്‍ച്ചെ മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു. തൃശൂര്‍ പുത്തന്‍ചിറ ചെലങ്ങറ വീട്ടില്‍ വര്‍ഗീസ്മേരി ദമ്ബതികളുടെ മകന് സേവി വര്‍ഗീസാണ് (39) മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നു കാല് വഴുതി വീഴുകയായിരുന്നു. ആറു വര്‍ഷമായി അല്‍ സവാഹര്‍ ട്രേഡിങ് കമ്ബനി ഡ്രൈവറാണ്. ജോലിക്കായി സലാലയിലായിരുന്ന സേവി നാട്ടില്‍ പോകാനായി കഴിഞ്ഞ ദിവസമാണ് മസ്കത്തിലെത്തിയത്. ഉച്ചയ്ക്ക് നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കുകയായിരുന്നു. ഭാര്യ: ജിജി. മക്കള്‍: ജുവൈന, ജോയാന.
https://www.facebook.com/Malayalivartha