ശക്തമായ മഴയ്ക്കുപിന്നാലെ ദുബായിൽ കൊടും ശൈത്യം; വിറങ്ങലിച്ച് പ്രവാസികൾ, മുന്നറിയിപ്പുമായി അധികൃതർ
നീണ്ട 24 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയ്ക്ക് ശേഷം വ്യാഴാഴ്ച യുഎഇയില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. ഭാഗികമായി മേഘാവൃതവും രാത്രിയില്‍ തണുപ്പേറിയതുമായ ദിനങ്ങളാണ് വരാനിരിക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത് തന്നെ. 1.4 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച പുലര്‍ച്ചെ യുഎഇയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില എന്നത്.
അതേസമയം റാസല്‍ഖൈമയിലെ ജബല്‍ ജെയ്സിലാണ് അറ്റവുമധികം തണുപ്പ് രേഖപപെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെ താപനില കുറച്ചുകൂടി ഉയരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് അറിയിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പൊതുവേ ശാന്തമായിരിക്കുന്നതാണ്. തിങ്കളാഴ്ച വരെ കാലാവസ്ഥ ഇതേ രീതിയില്‍ തുടരുന്നതായിരിക്കും. അതിന് ശേഷം അന്തരീക്ഷം കൂടുതല്‍ മേഘാവൃതമാവുകയും ഇതോടെ ചെറിയ തോതിലുള്ള മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha