Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ബ്രെക്സിറ്റ് നടപ്പായി; യൂറോപ്യൻ യൂണിയനിൽ ഇനി 27 രാജ്യങ്ങൾ മാത്രം.. ബ്രിട്ടൺ യൂറോപ്യന്‍ യൂണിയന്റെ പടിയിറങ്ങിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏറെ പ്രതീക്ഷയിലാണ്

01 FEBRUARY 2020 03:21 PM IST
മലയാളി വാര്‍ത്ത

യൂറോപ്യൻ യൂണിയനിൽ ഇനി 27 രാജ്യങ്ങൾ മാത്രം.. ബ്രിട്ടൺ യൂറോപ്യന്‍ യൂണിയന്റെ പടിയിറങ്ങിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏറെ പ്രതീക്ഷയിലാണ്. ഇനി മുതൽ ബ്രിട്ടന് മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാരപങ്കാളിത്ത കരാറുകൾ ഉറപ്പിക്കാൻ സാധിക്കും എന്നതാണ് ഇതിനു കാരണം ..

ഇന്ത്യന്‍ വിദ്യാര്‍ഥികൾക്കും ഇത് അനുകൂലമായിരിക്കും എന്നാണു കരുതുന്നത് . അതേസമയം, യുകെയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ ഇന്ത്യക്കാര്‍ക്ക് അത്ര അനുകൂലമാകാതിരിക്കാനും സാധ്യതകളുണ്ട് .

നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നതാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ടാറ്റ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വന്‍കിട വ്യവസായികളെയും ആശങ്കപ്പെടുത്തുന്നതാണ് പുതിയ നികുതിഘടന. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം കിട്ടാനും പ്രസായമായിരിക്കും

ഇന്ത്യൻ സമയം ഇന്ന് രാവിലെ 4 : 30 നാണ് യൂറോപ്യന്‍ യൂണിയനുമായുള്ള 47 വര്‍ഷത്തെ ബന്ധം ബ്രിട്ടണ്‍ അവസാനിപ്പിച്ചത് ..വിടപറയലിന് പിന്നാലെ ബ്രക്സിറ്റിനെ അനുകൂലിക്കുന്നവര്‍ തെരുവുകളില്‍ ആഹ്ളാദ പ്രകടനവും എതിര്‍ക്കുന്നവര്‍ പ്രതിഷേധ പ്രകടനവും നടത്തി. മൂന്നര വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രിട്ടണ്‍ എക്സിറ്റ് പോള്‍ എന്നര്‍ത്ഥമുള്ള ബ്രെക്സിറ്റ് നടപ്പായത്

2016 ജൂണ്‍ 23 നായിരുന്നു ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായി നില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഹിതപരശോധന നടന്നത്. ഇതില്‍ 51.89 ശതമാപേര്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന നിലപാടിനൊപ്പം നിന്നപ്പോള്‍ 48.11 ശതമാനം വോട്ടര്‍മാരാണ് ബ്രെക്സിറ്റിനെ എതിര്‍ത്തത്. 2019 മാര്‍ച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറില്‍ ധാരണയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പുറത്തുകടക്കല്‍ ഒരിക്കലും ഒരു അവസാനമല്ലെന്നും മറിച്ച് ഒരുതുടക്കമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ചെയ്ത കാര്യങ്ങളെ തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

ബ്രിട്ടന്‍ യൂറോപ്പിന് പുറത്തുകടക്കുമ്പോള്‍ ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നികുതി ആനുകൂല്യങ്ങള്‍ നഷ്‍ടമാകുന്ന കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും യുകെയില്‍ നിന്ന് യൂറോപ്പിലെ മറ്റേതെങ്കിലും രാജ്യത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നികുതി താരതമ്യേന കുറവായ അയര്‍ലന്‍ഡിലേക്കായിരിക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ മാറുക എന്നും വിലയിരുത്തുന്നു .

എയര്‍ബസ് ഓഫീസ് ഫ്രാന്‍സിലേക്ക് മാറ്റുമെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ യുകെയെ ഏറ്റവുമധികം പ്രേരിപ്പിച്ച യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് യുകെയുമായി പുതിയ വ്യാപാര ഉടമ്പടിക്ക് തയ്യാറായേക്കാം എന്നുള്ള പ്രതീക്ഷയും ലോക രാജ്യങ്ങൾ പുലർത്തുന്നു . ഉഭയകക്ഷി വ്യാപാര കരാറിന് തയ്യാറാണെന്ന സൂചനയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ അടുത്തിടെ യുകെയില്‍ എത്തിയിരുന്നതും ഇതിന്റെ സൂചനയായി കണക്കാക്കാം

വേര്‍പിരിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഇടയില്‍ 11 മാസത്തെ സമയം കൂടിയുണ്ട്. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിയുക ഡിസംബര്‍ 31 നാണ്. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും.

ബ്രെക്സിറ്റ് പൂര്‍ണമായി നടപ്പാകുന്നതുവരെ ബ്രിട്ടനിലെ ജനങ്ങളുടെ ജീവിതത്തില്‍ പെട്ടെന്ന് വലിയ മാറ്റങ്ങളുണ്ടാകില്ല. അടുത്ത 11 മാസം കൂടി നികുതിഘടനയും യാത്രാസംവിധാനവും വ്യാപരവും നിലവിലെ രീതിയില്‍ തുടരും.

ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എന്തുമ്പോള്‍ പാസ്‍പോര്‍ട്ട് കസ്റ്റംസ് പരിശോധനയില്‍ നിലവിലുള്ള പരിഗണന തുടരും. ഡ്രൈവിങ് ലൈസന്‍സിന് ഉള്‍പ്പെടെ പരസ്‍പരമുള്ള അംഗീകാരം തുടരും. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും തുടരും. പാസ്‍പോര്‍ട്ടിനാണ് ആദ്യം മാറ്റമുണ്ടാവുക. മെറൂണ്‍ നിറത്തിലുള്ള നിലവിലെ പാസ്‍പോര്‍ട്ടിന് പകരം പഴയ കടുംനീല നിറത്തിലുള്ള ബ്രിട്ടീഷ് പാസ്‍പോര്‍ട്ട് തിരിച്ചുവരും. ബ്രിട്ടന്‍ ബ്രെക്സിറ്റ് സ്‍മൃതി നാണയങ്ങള്‍ പുറത്തിറക്കും.

ഏതായാലും ഇപ്പോൾ ബ്രെക്സിറ് യാഥാർഥ്യമായതോടെ ആഘോഷവും പ്രതിഷേധവും
ഒപ്പത്തിനൊപ്പം ആയി തുടരുകയാണ്. ഡിസംബർ മാസത്തോടെ പൂർണമായും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടതിനു ശേഷമേ യഥാർത്ഥ ചിത്രം ലഭിക്കുകയുള്ളൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (6 minutes ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (7 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (7 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (10 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (10 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (10 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (11 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (11 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (12 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (12 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (12 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (12 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (13 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (13 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (13 hours ago)

Malayali Vartha Recommends