Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയായി കേന്ദ്ര ബഡ്ജറ്റ്...സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുതെന്ന് മുഖ്യമന്ത്രി

02 FEBRUARY 2020 08:11 PM IST
മലയാളി വാര്‍ത്ത

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍. കേന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി. ബജറ്റിനൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍കം ടാക്‌സ് ആക്ട് 1961 ലെ സെക്ഷന്‍ ആറ് ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ പ്രവാസികളെ രൂക്ഷമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം നടപടികള്‍ ആദായ നികുതി അടയ്ക്കാന്‍ വരുമാനമില്ലാത്ത, സാമ്പത്തികമായി താഴേക്കിടയിലുള്ള ഗള്‍ഫ് മലയാളികളെ തകര്‍ക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു. കഠിനാദ്ധ്വാനത്തിലൂടെ സമ്ബാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങെന്നും ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്നകാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍കം ടാക്‌സ് ആക്റ്റ് 1961 ലെ സെക്ഷന്‍ 6 ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ പ്രവാസികളെ രൂക്ഷമായി ബാധിക്കും.
നിലവില്‍, 182ഓ അതില്‍ കൂടുതലോ ദിവസം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരേയോ, ഇന്ത്യയില്‍ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിര്‍ദേശം. സാധാരണ ഗതിയില് ഇന്ത്യയില് താമസിക്കുന്ന ഒരാള് ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയില്‍ നികുതിയ്ക്ക് വിധേയമാണ്. എന്നാല് സ്ഥിരവാസി അല്ലാത്ത ഒരാള്ക്ക് ഇതില് ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാവുക. ധനകാര്യ ബില്ലിന്റെ വിശദീകരണ കുറിപ്പില്‍ നികുതി വെട്ടിപ്പ് പരിശോധിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും, ഭൂരിപക്ഷം വരുന്ന, കൃത്യമായി നികുതി നിയമങ്ങള്‍ പാലിക്കുന്ന ആളുകളെ ആണ് ഭേദഗതി ബാധിക്കുക.
മദ്ധ്യപൂര്വേഷ്യന് രാജ്യങ്ങളില്‍ ഉള്ള ഭൂരിപക്ഷം മലയാളികളും കേരളത്തില്‍ വീടും കുടുംബവുംബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങള്‍ക്കായി അവര്‍ കേരളത്തില്‍ വരികയും താമസിക്കുകയും ചെയ്യുന്നു.
നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല. നികുതി ഒഴിവാക്കുന്നതിനു വേണ്ടി രാജ്യം വിടുന്ന കൂട്ടത്തില് പെടുന്നവരല്ല അവര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നാട്ടിലുള്ള കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. സ്ഥിരവാസി ആയി കണക്കാനുള്ള മാനദണ്ഡം 182 ദിവസമായിരുന്നത് 120 ദിവസമായി കുറച്ചപ്പോള്‍ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിനോടുള്ള സ്‌നേഹത്തിലും കര്‍ത്തവ്യങ്ങളിലുമാണ് കത്തി വെക്കുന്നത്.
എണ്ണക്കമ്ബനികളിലും റിഗ്ഗുകളിലും മര്‍ച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ വിവിധ കാരണങ്ങളാല്‍ താങ്ങേണ്ടിവരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആശങ്ക. പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.മറ്റൊരു ഭേദഗതി നിര്‍ദേശം ഇപ്പോള്‍ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടക്കേണ്ടതില്ലാത്ത ഇന്ത്യന്‍ പൗരനായ വ്യക്തി, മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ താമസിച്ചതായി കണക്കാക്കി നികുതി ചുമത്താനുള്ളതാണ്. നികുതി വെട്ടിപ്പ് തടയുകയും അത് കണ്ടെത്തി ആ പണം സാമൂഹ്യക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
എന്നാല്‍ അത്തരം നടപടികള്‍ ആദായ നികുതി അടയ്ക്കാന്‍ വരുമാനമില്ലാത്ത, സാമ്ബത്തികമായി താഴേക്കിടയിലുള്ള ഗള്‍ഫ് മലയാളികളെ തകര്‍ക്കുന്നതാകരുത്. കഠിനാദ്ധ്വാനത്തിലൂടെ സമ്ബാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്.ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണ്.നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരില്‍ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്ബാദിക്കുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാണ്. ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (3 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (3 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (4 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (4 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (6 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (6 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (6 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (6 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (6 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (6 hours ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

Malayali Vartha Recommends