Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താങ്ങാനാകാതെ അറബ് രാഷ്ട്രം; പ്രവാസികളെ നടുക്കി വീണ്ടും കൊറോണ മരണം, കണ്ണൂർ സ്വദേശി യുഎഇയിൽ മരിച്ചു

06 APRIL 2020 02:00 PM IST
മലയാളി വാര്‍ത്ത

കൊറോണ ഭീതിക്കിടെ വീണ്ടും ഗൾഫ് രാഷ്ട്രത്തിൽ നിന്ന് ഏറെ ദുഖകരമായ വാർത്തയാണ് പുറത്തേക്ക് വരുന്നത്. കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചതായി റിപ്പോർട്ട്. പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സ്ഥിരീകരിച്ചത്. സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇതോടുകൂടി ഗൾഫ് രാഷ്ട്രങ്ങളിൽ തുടരെ മരിച്ചത് 4 പ്രവാസി മലയാളികളാണ്. അതും മണിക്കൂറുകൾക്കുളിലാണ് യുവാക്കളുടെ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രവാസലോകത്ത് ആശങ്ക വർധിപ്പിക്കുകയാണ്.

എന്നാൽ കൊറോണ ബാധയെ തുടർന്ന് മലയാളികൾ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. ഏകദേശം ഒരാഴ്‌ചയ്‌ക്കിടയിൽതന്നെ പതിമൂന്ന് മരണമാണ് വിദേശത്ത് നിന്ന് മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. സൗദിയിൽ രണ്ട്,യുഎഇയിൽ രണ്ട് പിന്നെയുള്ള കൊറോണ മരണമെല്ലാം തന്നെ സ്ഥിരീകരിച്ചത് ന്യൂയോർക്കിലാണ്.ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ ബാധിച്ച് മരിച്ചത് മലപ്പുറം സ്വദേശി സഫ്‌വാൻ, കണ്ണൂർ സ്വദേശി ഷബ്‌നാസ് അതോടൊപ്പം തന്നെ യുഎഇയിൽ തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. ഇതേതുടർന്ന് ദിനംപ്രതി വിദേശരാജ്യങ്ങളിൽ പ്രവാസികൾ രോഗബാധിതരാകുന്നു എന്നുള്ള കണക്കുകൾ ഏവരെയും നൊമ്പരപ്പെടുത്തുകയാണ്.

അങ്ങനെ നാടിനെയാകെ കണ്ണീരിലാഴ്ത്തി കോവിഡ് ബാധിച്ച് ന്യൂയോർക്കിൽ നാലു മലയാളികൾ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശിൽപാ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി ഉയർന്നു.

അതോടൊപ്പം തന്നെ ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51), ന്യൂയോർക്കിൽ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ (65), ന്യൂയോർക്കിലെ എൽമണ്ടിൽ ബിസിനസ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്. ഏബ്രഹാം (21), പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ യുഎസിൽ മാത്രം മരണം രേഖപ്പെടുത്തുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (4 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (21 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (6 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (9 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (10 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends