Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

വിവാദങ്ങളൊഴിയാതെ വന്ദേ ഭാരത് മിഷൻ; രജിസ്റ്റർ ചെയ്ത പ്രവാസികൾക്കെല്ലാംതന്നെ നാട്ടിലെത്താൻ സാധിച്ചോ; സ്വകാര്യ വിമാനക്കമ്പനികൾക്ക് മിഷൻ കൈമാറിയോ ; വന്ദേ ഭാരത് മിഷൻ എത്തിനിൽക്കുന്നത് എവിടെ ?

07 JUNE 2020 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാൻ ആരംഭിച്ച പദ്ധതിയാണ് വന്ദേ ഭാരത് മിഷന്‍ . പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച വന്ദേഭാരത് മിഷൻ ഇന്ന് ഒരുമാസം പിന്നിടുന്നു. ഈ മിഷൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഈ പദ്ധതി എത്രത്തോളം വിജയകരമായിരുന്നു എന്നതാണ് ഉയരുന്ന ചോദ്യം. രജിസ്റ്റർ ചെയ്ത പ്രവാസികൾക്കെല്ലാംതന്നെ നാട്ടിലെത്താൻ സാധിച്ചോ? സർക്കാർ നിർദേശിച്ച മുന്ഗണന ക്രമത്തിലുള്ള എത്രപേർക്ക് ഇതുവരെ നാട്ടിലെത്താൻ സാധിച്ചു..

മിഷന്‍റെ ഭാഗമായി കൂടുതൽ വിമാനങ്ങൾ എത്തിയത് കേരളത്തിലേക്ക് ആണെങ്കിലും രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളിൽ പത്ത് ശതമാനത്തെ പോലും നാട്ടിലെത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. അതിനിടെ, നിരക്ക് കൂട്ടിയും, ചാർട്ടർ കൂടി ഇതോടൊപ്പം ഉയരുന്നുണ്ട്.

മൂന്ന് ഘട്ടങ്ങളിലായി 133 വിമാനങ്ങളിൽ ഏകദേശം 22,483 പേരെ മാത്രമാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരുമാസത്തിനിടെ കേരളത്തിലെത്തിച്ചത്. നോർക്കയിൽ രജിസ്റ്റർ ചെയ്ത നാല് ലക്ഷത്തോളം ഗൾഫ് പ്രവാസികളിൽ ആറ് ശതമാനം പോലും നാട്ടിലെത്തിയിട്ടില്ല.പ്രവാസികളുടെ മടങ്ങിവരവിൽ ആശങ്കകളും അവ്യക്തതകളും നിലനിൽകുകയും ചെയുന്നു. വലിയ ദുരിത പാര്വതിലൂടെയാണ് പ്രവാസികളുടെ യാത്ര.ദിനം പ്രതി മണലാരണ്യങ്ങളിൽ മരിച്ചു വീഴുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വാർത്തകൾ നമ്മുടെ നെഞ്ചിൽ ചാട്ടുളി പോലെ വന്നു പതിക്കുമ്പോഴും സർക്കാരിന് അനക്കമില്ല എന്നതാണ് ഈ നിസ്സംഗത സൂചിപ്പിക്കുന്നത്

ഒരുമാസം തികയുമ്പോഴാണ് സൗദിയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ നിരക്ക് ഇരട്ടിയാക്കുന്നുവെന്ന വാർത്തകൾ വരുന്നത്. നിലവിലെ നിരക്ക് പോലും താങ്ങാൻ കഴിയാതെ ആയിരങ്ങൾ ലേബർക്യാമ്പുകളിലും മറ്റും നരകിക്കുമ്പോഴാണ് ഈ നടപടി. മൂന്നാംഘട്ടത്തിൽ 85 വിമാനങ്ങൾ കേരളത്തിലേക്ക് പറന്നപ്പോൾ നാലാംഘട്ടത്തിൽ ഇതുവരെ പ്രഖ്യാപിച്ചത് അറുപതിൽ താഴെ വിമാനങ്ങൾ മാത്രം. സ്വകാര്യ വിമാനകമ്പനികളുടെ ഉയർന്ന നിരക്കുള്ള ചാർട്ടർ വിമാനങ്ങളാണ് പകരം ഇടംപിടിക്കുന്നത്. ഗൾഫ് പ്രവാസികളെ കൊണ്ടുപോകാൻ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന നാവിക സേനയുടെ കപ്പലുകളാകട്ടെ ഒരുമാസം പിന്നിടുമ്പോഴും എങ്ങും എത്തിയിട്ടില്ല.

ഇനി അടുത്ത നാലാം ഘട്ടമാണ്..നാലുഘട്ടം പൂർത്തിയാകുമ്പോഴും ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ നാട്ടിലേക്കുള്ള മടങ്ങി വരവ് എന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കാതെ സങ്കടക്കടലിലാണ്. പലരും നാട്ടിലേക്കെത്തുക എന്നതും പ്രിയപെട്ടവരെ കാണുക എന്നുമുള്ള തങ്ങളുടെ സ്വപ്‌നങ്ങൾ ബാക്കിയാക്കി പാതിവഴിയിൽ പൊലിഞ്ഞുപോയി. ഇപ്പോഴും പ്രവാസ ലോകത്തു നിന്നും മുറവിളികളുയരുകയാണ് .തങ്ങളെ എങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളും നിരവധിയാണ്..വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ...അടുത്ത ഇനി നാലാം ഘട്ടം എന്ന തയ്യാറെടുപ്പുകൾ നടക്കുമ്പോൾ ഇവിടെ ഉയരുന്ന ചോദ്യം പ്രസക്തമാണ് .. ഈ മിഷൻ എത്രത്തോളം വിജയകരമായി എന്നത്.. അർഹതപ്പെട്ടവർക്ക് ,ഏറ്റവും അത്യാവശ്യക്കാർക്കെങ്കിലും നാട്ടിലെത്താൻ സാധിച്ചോ എന്നത്.. അനർഹർ കടന്നു കയറിയ പട്ടികകളെ കുറിച്ചും പല അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്കെത്താൻ അത്യാവശ്യമുണ്ടായിട്ടും നിസ്സഹായരായി കണ്ണീരൊഴുക്കേണ്ടി വന്നവരെ കുറിച്ചുമുള്ള വാർത്തകൾ നാം നിരന്തരം കേൾക്കുമ്പോൾ , നാലാംഘട്ടത്തിൽ ഇതുവരെ പ്രഖ്യാപിച്ചത് അറുപതിൽ താഴെ വിമാനങ്ങൾ മാത്രം എന്ന് അറിയുമ്പോൾ.. പകരം സ്വകാര്യ വിമാനകമ്പനികളുടെ ഉയർന്ന നിരക്കുള്ള ചാർട്ടർ വിമാനങ്ങളാണ് ഇടംപിടിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ ഞങ്ങൾക്കും ചോദിക്കാനുള്ളത് ഇതാണ് .. വന്ദേഭാരത് മിഷനിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറിയോ ? പിന്നെന്തിനായിരുന്നു ഈ കൊട്ടിഘോഷിക്കലുകളെല്ലാം.. പ്രവാസികളുടെ വിയർപ്പിന്റെ ഫലമായ പണം കൂടി കൊണ്ട് ബലം പെടുത്തിയതാണ് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ. എന്നിട്ടും ഇപ്പോൾ അവരെ കൈ പിടിച്ചു ചേർത്ത് നിർത്തേണ്ട സമയായപ്പോൾ എന്തുകൊണ്ടാണ്..നിങ്ങൾ അവർക്കു നേരെ കണ്ണടക്കുന്നത്.. എന്തുകൊണ്ടാണ് ആ വിലാപങ്ങൾ കേൾക്കാതെ പോകുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (5 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (5 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (12 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends