Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

'ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി...' വേദനയുണർത്തി പ്രവാസിയുടെ വേർപാട്, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

22 OCTOBER 2020 02:56 PM IST
മലയാളി വാര്‍ത്ത

കടുത്ത കഷ്ടപ്പാടുകൾക്ക് ഇടയിലും കുടുംബത്തെ പോറ്റുന്ന പ്രവാസികളുടെ വേർപാട് ഏറെ വേദന നൽകുകയാണ്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വന്ന ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ച അരവിന്ദന് അവകാശപ്പെടാന്‍ പാരമ്പര്യമായ സ്വത്ത് വകകള്‍ ഒന്നും ഇല്ലായിരുന്നു. പിന്നെ കഷ്ടപ്പാടുകൾ അതിജീവിച്ച് വരുമ്പോഴും അടുത്ത ദുരിതം വന്നിട്ടുണ്ടാകും. അതിനിടയിൽ സംഭവിച്ചത് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശേരി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ നാല് മൃതദേഹങ്ങളാണ് എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചത്.അതില്‍ കായംകുളം സ്വദേശി അരവിന്ദന്‍റെ മരണം വല്ലാതെ വേദനിപ്പിച്ചു.എല്ലാ മരണങ്ങളും വേദന തന്നെയാണ്,അതില്‍ ജീവിതത്തില്‍ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് വന്ന് വീഴുന്നവരുടെ മരണം നമ്മളെ വല്ലാതെ നൊമ്പരപ്പെടുത്തും.ആ നീറ്റല്‍ എത്ര ശ്രമിച്ചാലും നമ്മളെ കൂടെയുണ്ടാകും.

21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീ അരവിന്ദന്‍ ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വരുന്നത്.ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ച അരവിന്ദന് അവകാശപ്പെടാന്‍ പാരമ്പര്യമായ സ്വത്ത് വകകള്‍ ഒന്നും ഇല്ലായിരുന്നു.ദാര്യദ്രം നിറഞ്ഞ കുട്ടികാലം വിദ്യാഭ്യാസം പകുതിവെച്ച് നിര്‍ത്തി ജോലിക്ക് പോകേണ്ടി വന്നു,കൗമാരത്തില്‍ തന്നെ അമ്മയും അച്ഛനെയൂം നഷ്ടപ്പെട്ട അരവിന്ദന്‍ മൂത്തമകനായതിനാല്‍ ബാക്കി താഴെയുളള നാല് സഹോദരങ്ങളുടെ ഉത്തരവാദിത്വം അരവിന്ദന്റെതിലേക്ക് എത്തിചേര്‍ന്നു.അവിടെ നിന്നും ജീവിതം കെട്ടിപെടുത്താനുളള ഒരു നെട്ടോട്ടം ആയിരുന്നു.വിവാഹം കഴിഞ്ഞ് മൂന്ന് മക്കളും കൂടി കഴിഞ്ഞപ്പോള്‍ വിശപ്പിന്‍റെ എണ്ണം കൂടി,അങ്ങനെ ഇരിക്കുമ്പോഴാണ് അയല്‍വാസി മജീദിന്റെ സഹായത്തോട സ്ക്രാപ്പ് എടുക്കുന്ന ഒരു കമ്പനിയില്‍ ചെറിയൊരു ശമ്പളത്തിന് ദുബായിലേക്ക് വരുന്നത്.

അവിടെ ജോലി ചെയ്ത് വരുമ്പോഴാണ്,അയാളുടെ ജീവിതത്തിലേക്ക് വീണ്ടും ദുരിതങ്ങളുടെ ഒരു പെരുമഴ പെയ്യുന്നത്. മൂത്തമകള്‍ക്ക് മാനസികമായ വെെകല്യങ്ങള്‍ കണ്ട് തുടങ്ങി,അതിന്‍റെ ചിക്സയിലേക്ക് മാസതോറും ഒരു ഭീമമായ ഒരു തുക വേണ്ടി വരുകയും ചെയ്യും.രണ്ടാമത്തെ മകന്‍ തെങ്ങ് കയറുന്ന പണിക്ക് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തെങ്ങില്‍ നിന്ന് വീണ് ഒരു വശം തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തു.മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന ഒരു പിതാവിന്‍റെ സ്വപ്നങ്ങളാണ് ഇവിടെ അവസാനിച്ചത്. എന്നാലും 9 ക്ലാസ്സില്‍ പഠിക്കുന്ന ഇളയമകനിലായിരുന്നു അരവിന്ദന്‍റെ പ്രതീക്ഷ.കഴിഞ്ഞ ആഴ്ച അവനും ഒരു ആക്സിഡന്‍റില്‍പ്പെട്ട് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ ആ പിതാവ് തകര്‍ന്നു പോയി.

ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി. ഇത്രയൊക്കെയുളളു ഒരു മനുഷ്യന്‍റെ ജീവിതം. ഒരു ചെറിയൊരു വിഷമം വരുമ്പോള്‍ തളര്‍ന്നു പോകുന്ന നമ്മള്‍ മറ്റ് സഹജീവികളുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ നമ്മുടെ വേദനകള്‍,പ്രയാസങ്ങള്‍ എത്രയോ നിസ്സാരമാണ്.അരവിന്ദന്‍ പോയി, അയാളുടെ ദുഃഖങ്ങളും,പ്രായാസങ്ങളും അങ്ങനെ തന്നെ നില നില്‍ക്കുകയാണ്.അരവിന്ദന്‍റെ വേര്‍പ്പാടില്‍ കുടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (4 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (5 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (5 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (6 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (6 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (9 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (9 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (9 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (9 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (10 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (10 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (10 hours ago)

Malayali Vartha Recommends