Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് കരാര്‍ സംവിധാനം വരുന്നു

23 SEPTEMBER 2015 02:42 PM IST
മലയാളി വാര്‍ത്ത.

പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് കരാര്‍ സംവിധാനം വരുന്നു. ഇത് അന്തിമ ഘട്ടത്തിലാണെന്ന് തൊഴില്‍സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ലൈനില്‍ സൈറ്റ് സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്ക് മാതൃഭാഷയില്‍ കരാര്‍ പരിശോധിച്ച് വേണ്ടവ കൂട്ടിച്ചേര്‍ക്കാനും സൗകര്യം ഉണ്ടാകും. നിലവില്‍ കരാറിനെക്കുറിച്ചറിയാനും പരിശോധിക്കാനും തൊഴിലാളികള്‍ക്ക് മന്ത്രാലയത്തിന് കീഴിലെ ഡോക്യുമെന്റേഷന്‍ വിഭാഗത്തില്‍ എത്തേണ്ടതുണ്ട്. ഇക്കാര്യത്തിന് എത്തുന്നവരുടെ തിരക്ക് നിത്യക്കാഴ്ചയുമാണ്. ഓണ്‍ലൈനില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതോടെ ആ തിരക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ കണക്ക് കൂട്ടുന്നു.
തൊഴിലാളികള്‍ക്ക് മികച്ച താമസ്ഥലങ്ങള്‍ തയ്യാറാക്കണമെന്ന് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പരിശോധന തുടരാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കാര്യത്തില്‍ ഏറ്റവും സുപ്രധാനമായ മാറ്റം ഉണ്ടാക്കുന്ന സംവിധാനം നവംബര്‍ രണ്ടുമുതല്‍ രാജ്യത്ത് നടപ്പാക്കാന്‍ പോവുകയാണ്. ഓണ്‍ലൈന്‍ വഴി ശമ്പളം നല്‍കാനുള്ള വേതന സുരക്ഷാ സംവിധാനമാണത്.
എ.ടി.എം. വഴി ശമ്പളം ലഭിക്കാന്‍ തൊഴിലാളികള്‍ ബാങ്ക് അക്കൗണ്ട് എടുക്കേണ്ടതുണ്ട്. രാജ്യത്തെ ബാങ്കുകളില്‍ ഇതിന്റെ തിരക്ക് അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. അക്കൗണ്ട് തുറക്കാനെത്തുന്ന എല്ലാവര്‍ക്കും വേതനപരിധി നോക്കാതെ അതിനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന് ഖത്തര്‍ നാഷണല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്നയെ കാണാതായ സംഭവത്തില്‍ രണ്ടുപേരെയാണ് സംശയമെന്ന് പിതാവ് ജയിംസ്  (7 minutes ago)

ഡോ. വന്ദനാദാസ് എന്നും വേദനിക്കുന്ന ഓര്‍മയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  (11 minutes ago)

വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന്‍ കൊലപ്പെടുത്തി  (20 minutes ago)

വിഷ്ണുപ്രിയയുടെ കൊലപാതകം...പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി  (29 minutes ago)

മാലിദ്വീപില്‍ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിന്‍വലിച്ചു  (38 minutes ago)

ജസ്‌ന തിരോധാന കേസ്... പിതാവ് ജെയിംസ് നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു  (47 minutes ago)

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു  (3 hours ago)

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (3 hours ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (3 hours ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (3 hours ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (3 hours ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (3 hours ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (3 hours ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (3 hours ago)

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍  (4 hours ago)

Malayali Vartha Recommends