ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ഷാര്‍ജയില്‍ മലയാളി സ്കൂള്‍ വിദ്യാര്‍ഥിനിയെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി സൈമണ്‍ സെബാസ്റ്റ്യന്റെ മകള്‍ റോസ് മേരി(16)യെയാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ 11ാംതരം വിദ്യാര്‍ഥിനിയാണ്.
ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. അബു ഷഗാറയിലെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നാണ് റോസ് മേരി? താഴേയ്ക്ക് വീണത്. സംഭവ സമയം കുട്ടിയുടെ മാതാവ് റീത്താ മേരി ഫ്ലാറ്റിലുണ്ടായിരുന്നു. റോസ് മേരി കഴിഞ്ഞ മൂന്ന് ദിവസമായി സ്കൂളില്‍ ചെന്നിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഒരു സഹോദരന് ഇതേ സ്കൂളില്‍ തന്നെ പഠിക്കുന്നുണ്ട്. ഷാര്‍ജ അല്‍ ഖാസിമി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha