Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

നാടു കാണാതെ മടക്കം.... പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു.... രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം

03 OCTOBER 2022 04:58 AM IST
മലയാളി വാര്‍ത്ത

നാടു കാണാതെ മടക്കം.... പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു.... രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.



ഹൃദയാഘാതമാണ് മരണകാരണം.അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് വൈകീട്ട് ദുബായില്‍ നടക്കും. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

 

ഏറെനാളായരണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്‌ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.


ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം.

സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു. 'ജനകോടികളുടെ വിശ്വസ്തസ്ഥാപനം ' എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം നാട്ടിലും പ്രശസ്തി നേടി. 13 സിനിമകളില്‍ അഭിനയിച്ചു. ഒരെണ്ണം സംവിധാനം ചെയ്തു. ഇന്നലെ, കൗരവര്‍, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു.

2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്‌ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം.

2015ല്‍ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് ജയില്‍മോചിതനായത്. 


കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (11 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (21 minutes ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (27 minutes ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (33 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (51 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (1 hour ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends