20 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് വെറും 2 ദിവസം, എറണാകുളത്ത് അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം, അപകടം...ബൈക്ക് പാര്‍ക്ക് ചെയ്ത് സമീപത്തെ കടയിലേക്ക് നടക്കവേ...!

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മലയാളിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം . അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ച് പ്രവാസി മരണപ്പെട്ടിരിക്കുന്നത്. എറണാകുളം ഇടക്കൊച്ചി സ്വദേശി ലോറന്‍സ് വര്‍ഗീസാ(61)ണ് മരിച്ചത്. തോപ്പുംപടിയിലാണ് സംഭവം. ബൈക്ക് പാര്‍ക്ക് ചെയ്ത് സമീപത്തെ കടയിലേക്ക് നടക്കുമ്പോള്‍ അമിതവേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു.
കാക്കനാട് - ഫോർട്ട്കൊച്ചി റൂട്ടിലോടുന്ന ഷാന ബസാണ് ഇടിച്ചത്. അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആദ്യം കരുവേലപ്പിടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.
സൗദിയിൽ രണ്ടു പതിറ്റാണ്ടത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് കുടുബത്തോടൊപ്പം കഴിയാനായി നാട്ടിലേക്ക് മടങ്ങിയെത്തിയത്. വെറും രണ്ടുദിവസം മുമ്പാണ് അദ്ദേഹം നാട്ടിലെത്തിയത്. ഇടക്കൊച്ചിയിൽ അങ്കണവാടി അദ്ധ്യാപികയാണ് അദ്ദേഹത്തിന്റെ ഭാര്യ അനില, അഞ്ചു എലിസബത്ത്, അന്ന ജിനു എന്നിവർ മക്കളാണ്.
അതേസമയം, നാട്ടിലുള്ളവരുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് സ്വദേശിയും പൊവ്വലില്‍ താമസക്കാരനുമായ അബ്ദുര്‍ റസാഖ് (42) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടിലുള്ളവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ റസാഖ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപവാസികൾ താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ റസാഖ് വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പാണ് റസാഖ് അവസാനമായി നാട്ടില്‍ പോയിവന്നത്.
ഇതിനിടയില്‍ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവന്നിരുന്നു. ഇവര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്. റസാഖ് നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























