ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തെയും പദ്ധതി... പൂര്‍ണമായും കാര്‍ബണ്‍രഹിത ഹരിത നഗരമാകാന്‍ ഒരുങ്ങുകയാണ് കുവൈത്ത്

ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തെയും പദ്ധതിയുമായ എക്‌സ് സീറോയ്ക്ക് ഒരുങ്ങുകയാണ് കുവൈത്ത്. പൂര്‍ണമായും കാര്‍ബണ്‍രഹിത ഹരിത നഗരമാക്കുകയാണ് കുവൈത്തിന്റെ ലക്ഷ്യം. ഒരു ലക്ഷം പേര്‍ക്ക് താമസിച്ചു ജോലി ചെയ്യാവുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഇതിന്റെ ഭാഗമായി ഒരുങ്ങുന്നത്.
ആശുപത്രി, നക്ഷത്രഹോട്ടല്‍, താമസ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, കളിക്കളങ്ങള്‍ എന്നിവയെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കും. നഗരത്തിലേക്ക് കാറുകളുടെ പ്രവേശനം പരിമിതപെടുത്തുക, ഹരിത നടപ്പാതകള്‍ കൂടുതലായി ഉള്‍പെടുത്തുക, പാഴ്‌വസ്തുക്കള്‍ സംസ്‌കരിച്ച് പുനരുപയോഗ ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നിവക്ക് മുന്‍തൂക്കം നല്‍കും.ഭക്ഷണം, ഊര്‍ജം, സുരക്ഷ എന്നിവയില്‍ സ്വയംപര്യപ്തത പ്രതീക്ഷിക്കുന്ന നഗരത്തില്‍ 30,000 പേര്‍ക്ക് ഹരിത ജോലിയും ഉറപ്പാക്കും.
https://www.facebook.com/Malayalivartha























