ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്

ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1,35,00 രൂപ പിഴയും. കല്ലിയൂര്‍ പാലപ്പൂര് ചാനല്‍ക്കര സ്വദേശി മുള്ളന്‍ രതീഷിനെയാണ് തിരുവനന്തപുരം ഏഴാം അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. വെട്ടുകാട് ബാലനഗര്‍ തൈവിളാകം വീട്ടില്‍ രംഗന് നാടാരുടെ മകന് രതീഷ് (32) ആണ് കൊല്ലപ്പെട്ടത്.
2016 ഓഗസ്റ്റ് 28 ന് മദ്യപിക്കാനായി ഓട്ടോെ്രെഡവറെ പ്രതി വീട്ടിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതരായ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് രതീഷിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാടുപിടിച്ചുകിടന്നിരുന്ന പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.
തുമ്പായത് ഓട്ടോറിക്ഷകൊലപാതകത്തിനുശേഷം രാത്രിയില്‍ പ്രതികള്‍ രതീഷിന്റെ ഓട്ടോറിക്ഷ അടിച്ചും വെട്ടിയും നശിപ്പിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പിന്നീട് തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ ഓട്ടോറിക്ഷ പൂങ്കുളത്തുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ ഉപേക്ഷിച്ചു. രതീഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണു രണ്ട് മാസത്തിനുശേഷം കേടുവരുത്തിയ നിലയില്‍ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ രതീഷിന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























