ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണ് പ്രശസ്ത സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ ദാരുണാന്ത്യം

ട്രെയിനില്‍നിന്നു കാല്‍വഴുതി വീണ് പ്രശസ്ത സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ ദാരുണാന്ത്യം. 73 വയസ്സായിരുന്നു. തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയില്‍വേ സ്റ്റേഷനു സമീപം ഇന്നു വൈകിട്ടോടെയാണ് അപകടം. മാര്‍ത്താണ്ഡത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹം നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം സ്വദേശമായ കൊല്ലം മണലില്‍ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
മാര്‍ത്താണ്ഡം അഴകുവിളാകം വീട്ടില്‍ പരേതരായ ശങ്കര നാരായണ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് മോഹനന് നായര്‍ എന്ന കൊല്ലം മോഹന്‍. ഭാര്യ: രുഗ്മിണീ ദേവി. മക്കള്‍: രഞ്ജിനി (മുത്തൂറ്റ് ബാങ്ക്), രഞ്ജിത്ത്. സഹോദരങ്ങള്‍: മനോഹരന്, ശ്രീനിവാസന്, രവീന്ദ്രന്, മണികണ്ഠന്, പരേതരായ വേലായുധന് നായര്‍, വത്സലയമ്മ, ലീല.
https://www.facebook.com/Malayalivartha

























