യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി; പീഡന ദൃശ്യങ്ങള്‍ തന്റെ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു

യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത എംഎസ്എഫ് ജില്ല സെക്രട്ടറിയ്ക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു. ഉമയനല്ലൂര്‍ ഈസ്റ്റ് പട്ടരു മുക്ക് സ്വദേശി മുഹമ്മദ് ഗസ്നിയെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. പോലീസ് കേസെടുത്തതോടെ ജില്ലാ ഭാരവാഹിയായിരുന്ന മുഹമ്മദ് ഗസ്നി മുഴങ്ങാടിയെ എംഎസ്എഫിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവതിയുടെ പിആര്‍ വര്‍ക്കുമായി ബന്ധപ്പെട്ട് പരിചയത്തിലായ ഇയാള്‍ സൗഹൃദം സ്ഥാപിച്ച് ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം വേണമെന്ന് പറഞ്ഞ് മൂന്ന് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. പിന്നീട് സ്വര്‍ണ്ണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന മയ്യനാട് വെള്ളാപ്പില്‍ മുക്കിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങള്‍ തന്റെ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി നിരവധി പ്രാവശ്യം യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയും രണ്ട് ലക്ഷം രൂപയും 12 പവന് സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. പണവും സ്വര്‍ണ്ണവും മടക്കി നല്‍കാതായതോടെയാണ് യുവതി കൊട്ടിയം പോലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























