സൗദിയിൽ നിന്നെത്തി നാട്ടിലേക്ക് മടങ്ങവേ ബസപകടം, ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയിടിച്ച് വീണു, കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവതിക്ക് ദാരുണാന്ത്യം

സൗദിയിൽ നിന്നും എയർപ്പോർട്ടിലെത്തി നാട്ടിലേക്ക് മടങ്ങവേ പ്രവാസി വനിത അപകടത്തിൽപ്പെട്ട് മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു. എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവതിക്ക് ജീവൻ നഷ്ടമായത്. സൗദിയിൽ നിന്നും ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ സെലീന ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കേക്ക് മടങ്ങവേ ആണ് അപകടമുണ്ടായത്. രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം.
ബെംഗളൂരുവിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ളോര്‍ ബസുമാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിൽ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു സെലീന.
ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിൽ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരിൽ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അതുപോലെ ഒരാഴ്ച്ച മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മലയാളിക്ക് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. എറണാകുളം ഇടക്കൊച്ചി സ്വദേശി ലോറന്‍സ് വര്‍ഗീസാ(61)ണ് മരിച്ചത്. അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ചാണ് മരണം സംഭവിച്ചത്. എറണാാകുളം തോപ്പുംപടിയിലാണ് പ്രവാസിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ അപകടം ഉണ്ടായത്. ബൈക്ക് പാര്‍ക്ക് ചെയ്ത് സമീപത്തെ കടയിലേക്ക് നടക്കുമ്പോള്‍ അമിതവേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു.
കാക്കനാട് - ഫോർട്ട്കൊച്ചി റൂട്ടിലോടുന്ന ഷാന ബസാണ് ഇടിച്ചത്. അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആദ്യം കരുവേലപ്പിടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം. സൗദിയിൽ രണ്ടു പതിറ്റാണ്ടത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുടുബത്തോടൊപ്പം കഴിയാനായി വെറും രണ്ടുദിവസം മുമ്പാണ് അദ്ദേഹം നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha























