കോഴിക്കോട് ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു... ഭീകരാന്തരീക്ഷം സൃഷ്ടിച്ച മകനെ കീഴടക്കാന്‍ പോലീസ് ആകാശത്തേക്ക് രണ്ടു തവണ വെടിയുതിര്‍ത്തു... മകന്‍ ഷൈന്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട് ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു... മകന്‍ പോലീസ് കസ്റ്റഡിയില്‍. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ഭാര്യ ബിജി എന്നിവര്‍ക്കാണ് കുത്തേറ്റത്. മകന്‍ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
ഷാജിയും ബിജിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷാജിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഷൈന്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇയാളെ കീഴടക്കാന്‍ പൊലീസ് രണ്ട് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. ഇതിനിടെ ഷൈനിനും പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇയാളും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha























