Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

യു കെ യിലേക്ക് പറക്കാനിരിക്കുന്ന വിദ്യാർത്ഥികൾക്കും ആശ്രിതർക്കും സന്തോഷവാർത്ത! പുതിയ നിയമനീക്കം പൊളിഞ്ഞു

20 OCTOBER 2022 06:52 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സ്റ്റുഡന്റ് വിസക്കാർക്കൊപ്പം ആശ്രിതരായി എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുവാനും അവർക്ക് യു കെയിൽ തൊഴിൽ എടുക്കുന്നതിനുള്ള സാഹചര്യം ഇല്ലാതെയാക്കുന്നതിനെക്കുറിച്ചും നിരന്തരം വാർത്തകൾ പുറത്തുവരുന്നുണ്ടായിരുന്നു. ഫേസ്ബുക് വാട്സാപ്പ് ഗ്രൂപുകളിൽ ഇത് വലിയ രീതിയിൽ പ്രചരിച്ചു.

 

ഇത് ഈ ജനുവരി ഇൻടേക്കിലേക്ക് അഡ്മിഷന് കാത്തുനിന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പടെ വലിയ രീതിയിലാണ് ആശയക്കുഴപ്പത്തിലാക്കിയത്എന്നാൽ ഈ വാർത്തകളുടെ നിജസ്ഥിതി ഇപ്പോൾ പുറത്തുവരികയാണ്.ഈ ഒരു സന്ദേശം പുറത്തുവിട്ടതിന് പിന്നിൽ യുകെയിലെ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാൻ ആണെന്നും ഇത് ഇപ്പോൾ അവരുടെ രാജിയിൽ വരെ എത്തിനിൽക്കുന്നു എന്നുമുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

 

മന്ത്രി പദവിയിൽ ഇരുന്ന അവർ നടത്തിയ പല പ്രഖ്യാപനങ്ങളും ലിസ് ട്രസ്സിന്റെ നയങ്ങൾക്ക് അനുസരിച്ചുള്ളവയായിരുന്നില്ല.അടുത്ത പ്രധാനമന്ത്രിയാകാനുള്ള ശ്രമമാണ് സുവെല്ലയുടേതെന്നു വരെ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം അവർ രാജിവയ്ക്കാൻ നിർബന്ധിതയായ സാഹചര്യം പരിശോധിക്കുവാൻ.

 

സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന, കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു നയം തന്റെ പേഴ്സണൽ ഈമെയിലിലൂടെ മറ്റൊരു വ്യക്തിക്ക് അയച്ചു നൽകി എന്നതായിരുന്നു ഇവരുടെ രാജി ആവശ്യപ്പെടാൻ കാരണമായത്. എന്നാൽ, സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും, ആളുകൾ തെറ്റുകൾ ചെയ്യാൻ തുടങ്ങുമ്പോൾ ഒഴിയുന്നത് തന്നെയാണ് നല്ലതെന്നുമായിരുന്നു അവർ പരസ്യമായി പ്രതികരിച്ചത്.

 

അതേസമയം, വിസ നയവുമായി ബന്ധപ്പെട്ട് ലിസ് ട്രസ്സിനും സുവെല്ലയ്ക്കും ഇടയിൽ ഇന്നലെ കടുത്ത തർക്കം ഉണ്ടായതായി ചില സൂചനകൾ പുറത്തു വരുന്നു.കുടിയേറ്റ നയങ്ങളിൽ സ്വീകരിച്ച കടുത്ത നിലപാടാണ് പക്ഷെ ഇപ്പോൾ സുവെല്ലക്ക് സ്ഥാനം തെറിക്കാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

 

സ്വന്തന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല എന്ന് പറഞ്ഞ ഇവർ സ്റ്റുഡന്റ് വിസക്കാർക്കൊപ്പം ആശ്രിതരായി എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുവാനും അവർക്ക് യു കെയിൽ തൊഴിൽ എടുക്കുന്നതിനുള്ള സാഹചര്യം ഇല്ലാതെയാക്കുന്നതിനും ശ്രമിച്ചു.

 

മാത്രമല്ല, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും അനേകം വിദേശ വിദ്യാർത്ഥികളെ ബ്രിട്ടനിലേക്ക് ആകർഷിച്ചിരുന്ന സ്റ്റുഡന്റ് വിസാ നിയമത്തിലെ ചില ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും അവർ ശ്രമിച്ചു. പഠനം കഴിഞ്ഞും വിദ്യാർത്ഥികൾക്ക് രണ്ടു വർഷക്കാലം കൂടി യു കെയിൽ തുടരാം എന്ന ചട്ടത്തിലാണ് അവർ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. സയൻസ്, ടെക്നോളജി തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ എത്തുന്നവർക്ക് മാത്രമായി ഈ സൗകര്യം ഒതുക്കുവാനായിരുന്നു അവർ ശ്രമിച്ചത്.

 

ഇത് ബ്രീട്ടീഷ് വിദ്യാഭ്യാസ മേഖലയിൽ നിന്ന് കടുത്ത എതിർപ്പുകൾ ക്ഷണിച്ചു വരുത്തി. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങളിൽ ഒന്നായ വിദേശ വിദ്യാർത്ഥികളെ നിരുത്സാഹപ്പെടുത്തുന്നതിനെതിരെ സാമ്പത്തിക വിദഗ്ധരും രംഗത്ത് വന്നിരുന്നു. ഇതെല്ലാം ഒത്തു ചേർന്നതോടെയായിരുന്നു സുവെല്ലക്ക് സ്ഥാനം നഷ്ടമായത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

 

പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ആദ്യ റൗണ്ടുകളിൽ സുവെല്ല ബ്രേവർമാൻ കാഴ്‌ച്ചവെച്ചത്. മത്സരത്തിൽ നിന്നും പുറത്തായപ്പോൾ ലിസ് ട്രസ്സിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പിന്തുണയും, പാർട്ടിയിലെ വലതുപക്ഷക്കാർക്കിടയിൽ സുവെല്ലക്കുള്ള സ്വാധീനവുമാണ് അവർക്ക് ഹോം സെക്രട്ടറി പദം നേടിക്കൊടുത്തത്.

 

എന്നാൽ, ക്ഴിഞ്ഞ ദിവസം വഴിമുടക്കി സമരം ചെയ്ത പരിസ്ഥിതിവാദികളെ അറസ്റ്റ് ചെയ്യാൻ വിഘാതമായത് സ്വയം പ്രഖ്യാപിത ബുദ്ധിജീവികളാണെന്ന പരാമർശം അവർ നടത്തിയിരുന്നു. അതുപോലെ ഇത്തരം സമരങ്ങൾ തടയുന്നതിൽ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ എതിർത്ത എം പിമാർക്കെതിരെയും അവർ രോഷാകുലയായി പ്രതികരിച്ചിരുന്നു.

 

സുവെല്ലയുടെ അമ്മ 16 വർഷക്കാലം ടോറി പാർട്ടിയുടെ കൗൺസിലർ ആയി ഇരുന്നിട്ടുണ്ട്. മാത്രമല്ല 2001 ലും 2003 ലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ ആദർശങ്ങളും പേറി വളർന്ന സുവെല്ല കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കൺസർവേറ്റീവ് അസ്സോസിയേഷന്റെ പ്രസിഡണ്ട് ആയാണ് ആദ്യമായി പൊതുരംഗത്ത് എത്തുന്നത്. അന്ന് അവർ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർത്ഥി ആയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (20 minutes ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (26 minutes ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (32 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (50 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (1 hour ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends