Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

സൗദി അറേബ്യ സ്വദേശിവൽക്കരണം കടുപ്പിച്ചതിന് പിന്നാലെ യുഎഇയും: രാജ്യത്തെ സ്വകാര്യ കമ്പനികള്‍ സ്വദേശിവൽക്കരിക്കാനുള്ള നടപടികൾ അതിവേഗത്തിലാക്കാൻ നിർദ്ദേശം

21 OCTOBER 2022 04:42 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ പ്രതിസന്ധിയിലാക്കി സൗദി അറേബ്യ സ്വദേശിവത്കരണം കടുപ്പിച്ചതിന് പിന്നാലെ യുഎഇയും അത്തരം നടപടികളിലേക്ക് കടക്കുകയാണ്. രാജ്യത്ത് സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരിക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിലാക്കാനാണ് നിർദ്ദേശമാണ് എത്തിയിരിക്കുന്നത്. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് കമ്പനികൾക്ക് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരിക്കാനാണ് നടപടി.

'വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവത്കരണ ടാര്‍ഗറ്റുകള്‍ നേടാനുള്ള സഹായം എത്തിക്കാന്‍ തങ്ങള്‍ തയ്യാറാണ്. ഇതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയിലും ഭാവി രൂപപ്പെടുത്തുന്നതിലും സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് മനസിലാക്കിയാണ് ഇതെന്നും യുഎഇ മാനവവിഭവ ശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സൈഫ് അല്‍ സുവൈദി പറഞ്ഞു.

50 ജീവനക്കാരിലധികമുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ കുറഞ്ഞത് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിബന്ധന. ഇങ്ങനെ 2026ഓടെ പത്ത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനാണ് പദ്ധതി. വിദഗ്ധ തൊഴില്‍ തസ്‍തികകളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പാലിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ ലക്ഷ്യത്തിന്റ ആദ്യഘട്ടം പൂര്‍ത്തീകരിക്കണമെന്നാണ് യുഎഇ ക്യാബിനറ്റ് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഈ വര്‍ഷം മേയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 2023 ജനുവരി മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും കഴിഞ്ഞ ദിവസം മന്ത്രാലയം ട്വീറ്റ് ചെയ്തു. നിയമിക്കാത്ത ഓരോ സ്വദേശിക്കും വര്‍ഷം 72,000 ദിര്‍ഹം വീതമായിരിക്കും സ്ഥാപനങ്ങള്‍ പിഴ അടയ്ക്കേണ്ടി വരിക. അതേസമയം സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സൗദിവത്കരണം നടപ്പാക്കുമെന്നാണ് മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.അതിനാൽ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളെല്ലാം തന്നെ വളരെയധികം ആശങ്കയിലാണ്. എന്നാൽ ഈ മേഖലയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നതിന് ഏകദേശം അഞ്ച് മാസത്തിലധികം ഇനിയും സമയമുണ്ട്. 2023 ഏപ്രിൽ ആറ് മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിലെ നിതാഖാത്ത് നില പരിഗണിക്കാതെ തന്നെ സൗദിവത്കരണം നടപ്പാക്കാനാണ് തീരുമാനം.

സൾട്ടിംഗ് മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മാനവ വിഭവശേഷി-സാമൂഹിക വികസനമന്ത്രി അഹ്മദ് അൽറാജിഹി പ്രഖ്യാപനം നടത്തിയത്. ഇതിന് പിറകെയാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രാലയം പുറത്ത് വിട്ടത്. കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സ്വദേശികളെ നിയമിക്കാനാണ് നീക്കം. കമ്പ്യൂട്ടർ കൺസൾട്ടിംഗ് പ്രവർത്തനങ്ങൾ, സാമ്പത്തിക, സെക്യൂരിറ്റി ഇതര സാമ്പത്തിക ഉപദേശക പ്രവർത്തനങ്ങൾ, സകാത്ത്, ആദായ നികുതി ഉപദേശക പ്രവർത്തനങ്ങൾ, തൊഴിൽ ഉപദേശക പ്രവർത്തനങ്ങൾ, സീനിയർ മാനേജ്‌മെന്റ് ഉപദേശക സേവനങ്ങൾ, കായിക ഉപദേശക പ്രവർത്തനങ്ങൾ, അക്കൗണ്ടിംഗ് ഉപദേശക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ 61 ഓളം തസ്തികകളിൽ സൗദിവത്കരണം ബാധകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (11 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (21 minutes ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (27 minutes ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (33 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (51 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (1 hour ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends