Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ദുബായ് സ്വര്‍ണത്തിളക്കത്തില്‍ കണ്ണഞ്ചേണ്ട.... ദുബായില്‍ നിന്നും എത്ര സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?...

23 OCTOBER 2022 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ദീപാവലി അടുത്തതോടെ ഇന്ത്യയില്‍ മാത്രമല്ല യുഎഇയിലും ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇന്ത്യക്കാര്‍ക്ക് പൊതുവെ സ്വര്‍ണാഭരണങ്ങളോട് താല്‍പര്യമുള്ളവരാണ് എന്നതിനാല്‍ അവധിക്ക് നാട്ടിലെത്തുന്നവര്‍ വീട്ടുകാര്‍ക്ക് സ്വര്‍ണം സമ്മാനമായി കൊണ്ടുവരാറുണ്ട് . . കൂടാതെ ഇപ്പോള്‍ ഖത്തര്‍ ലോക കപ്പിന് പോകുന്നവരും വരുന്ന വഴി ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാമെന്നു പ്ലാന്‍ ചെയ്യുന്നുണ്ട് .


ദുബായില്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുതലാണ് എന്നതിനാലും ഇവിടുന്ന് സ്വര്‍ണം വാങ്ങാന്‍ ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്നു. ഗോള്‍ഡ് സിറ്റി എന്നാണ് ദുബായ് അറിയപ്പെടുന്നത് തന്നെ . ദുബായിലെ വ്യാപാരത്തിന്റെ 35 ശതമാനവും ഇത്തരത്തില്‍ സ്വര്‍ണത്തിന്റെയും ആഭരണങ്ങളുടെയും വില്‍പ്പനയാണെന്നാണ് പറയപ്പെടുന്നത്. വൈവിധ്യാമാര്‍ന്ന കളക്ഷനുകളാണ് അവിടുത്തെ പ്രധാന ആകര്‍ഷണം.

എന്നാല്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ദുബായിയില്‍ സുഹൃത്തുക്കളോ, ബന്ധുക്കളോ ഉള്ളവര്‍ അവരോട് സ്വര്‍ണം വാങ്ങി വരാന്‍ അഭ്യര്‍ത്ഥിച്ചേക്കാം. എന്നാല്‍ ഈ അറിയാതെ സ്വര്‍ണം വാങ്ങിക്കൂട്ടിയാല്‍ അവസാനം സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ പിഴ അടയ്ക്കേണ്ടിവരാം

ഒരു വര്‍ഷത്തില്‍ അധികം ദുബായില്‍ താമസിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് ആണ് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു . സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് കിറശൃലര േമേഃല െ & കസ്റ്റംസ് (ഇആകഇ) ആണ് ഈ പരിധികള്‍ നിശ്ചയിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് പരമാവധി 20 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ നികുതി ഇല്ലാതെ കൊണ്ടു വരാന്‍ സാധിക്കും. പക്ഷെ കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ വില 2500 ദിര്‍ഹം മാത്രമേ ആകാവൂ


അതായത് ഇന്ത്യയില്‍ 50,000 രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് കൊണ്ടുവരാന്‍ കഴിയുക. അതേസമയം സ്ത്രീകള്‍ക്ക് 5,000 ദിര്‍ഹം അതായത് 100,000 രൂപ മൂല്യമുള്ളതോ അല്ലെങ്കില്‍ 40 ഗ്രാമോ അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം. സ്വര്‍ണം, വെള്ളി എന്നിവ ആഭരണമായി മാത്രമേ വ്യക്തികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാന്‍ നിയമം അനുവദിക്കുന്നുള്ളു.

 

 



ഇനി ഒരു ഇന്ത്യന്‍ പൗരന് ആഭരണങ്ങള്‍ അല്ലാതെ സ്വര്‍ണ നാണയമോ, സ്വര്‍ണ കട്ടികളോ ആയി ഒരു കിലോ ഗ്രാം വരെ ദുബായിലോ മറ്റ് വിദേശ രാജ്യങ്ങളിലോ 6 മാസത്തില്‍ അധികം താമസിച്ച ശേഷം മടങ്ങുമ്പോള്‍ കൊണ്ടുവരാന്‍ സാധിക്കും

നികുതിയില്ലാതെ കൊണ്ടു വരാവുന്ന അളവില്‍ കൂടുതല്‍ ഉള്ള സ്വര്‍ണത്തിന് കസ്റ്റംസ് ഡ്യൂട്ടി അടക്കണം. സ്വര്‍ണ കട്ടിക്ക് കസ്റ്റംസ് ഡ്യൂട്ടി 10 ഗ്രാമിന് 300 രൂപയും 3 % വിദ്യാഭാസ സെസും . സ്വര്‍ണ നാണയം, ആഭരണങ്ങള്‍ എന്നിവക്ക് 10 ഗ്രാമിന് 750 രൂപ കൂടാതെ 3 % വിദ്യാഭാസ സെസും. ഒരു കിലോഗ്രാമില്‍ അധികം സ്വര്‍ണ കട്ടിയോ, നാണയങ്ങളോ കൊണ്ടുവരുന്നവര്‍ 36.05 % കസ്റ്റംസ് ഡ്യൂട്ടി നല്‍കണം.


6 മാസം ദുബായില്‍ കഴിയുന്നതിന് മുന്‍പ് തിരിച്ചു വരുന്നവര്‍ സ്വര്‍ണത്തിന് 36.05 % അധിക കസ്റ്റംസ് ഡ്യൂട്ടി നല്‍കണം.അനുവദനീയമായ സ്വര്‍ണത്തില്‍ കൂടുതല്‍ കൊണ്ടു വരുന്നവര്‍ കസ്റ്റംസ് തീരുവ വിദേശ കറന്‍സിയില്‍ അടക്കണം. കൂടാതെ വാങ്ങിയ സ്വര്‍ണത്തിന്റെ ബില്ലും മറ്റു രേഖകളും കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിക്കണം. സ്വര്‍ണ കട്ടികളില്‍ ഉല്‍പ്പാദകരുടെ പേര്, തൂക്കം എന്നിവ രേഖപ്പെടുത്തിയിരിക്കണം.


ദുബായില്‍ സ്വര്‍ണ വില ഇന്ത്യയിലെ വിലയെക്കാള്‍ കുറവായതുകൊണ്ടാണ് സ്വര്‍ണം അവിടെ നിന്ന് വാങ്ങുന്നത് ആകര്ഷകമാകുന്നത്. എന്നാല്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ കൊണ്ടു വരുന്നത് കൊണ്ട് ഇറക്കുമതി തീരുവയും , ജി എസ് ടി യും മറ്റും അടക്കേണ്ടി വരുന്നതിനാല്‍ ലാഭം ഇല്ലാതെ വരും. നിലവില്‍ ഇറക്കുമതി തീരുവ 12.5 ശതമാനമാണ്.

ദുബായില്‍ സ്വര്‍ണത്തിന് നികുതി ഇല്ല, ആഭരണങ്ങള്‍ക്ക് പണിക്കൂലിയും കുറവാണ്- ഇത് കൊണ്ടാണ് ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് ആദായകരമാകുന്നത്.എന്‍ ആര്‍ ഐ പദവി ലഭിച്ച വ്യക്തിക്ക് പരമാവധി ഡ്യൂട്ടി അടച്ച് കൊണ്ടുവരാന്‍ സാധിക്കുന്നത് ഒരു കിലോ സ്വര്‍ണമാണ്. ഇതില്‍ അധികം സ്വര്‍ണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ 6 മാസം മുന്‍പ് വരെ അനുവദനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവരാത്ത യാത്രക്കാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു


പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. കുറഞ്ഞത് ആറ് മാസമെങ്കിലും വിദേശത്ത് താമസിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന വ്യക്തിക്ക് പരമാവധി ഒരു കിലോഗ്രാം സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കഴിയും. സ്വര്‍ണ്ണ ബാറുകളുടെ കസ്റ്റം തീരുവ അടുത്തിടെ 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട് മറക്കേണ്ട . .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends