അതിരുകളില്ലാത്ത വിസ്മയലോകം തുറക്കാൻ ഇനി ഒരു ദിവസം മാത്രം... ., 90-ലധികം വിവിധ സംസ്കാരങ്ങളുടെ സംയോജനമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.. നിരവധി ആകര്‍ഷണങ്ങളും വിനോദങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത്തവണ ആഗോള ഗ്രാമം ആരാധകര്‍ക്കായി ഒരുങ്ങിയിരിക്കുന്നത്

ഒക്ടോബർ 25-ന് തുറക്കുന്ന ഈ സീസൺ 2023 ഏപ്രില്‍ വരെ നീണ്ടു നിൽക്കും .. . വൈകീട്ട് നാലുമുതല്‍ അര്‍ധരാത്രിവരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളില്‍ പുലര്‍ച്ചെ ഒരുമണി വരെ പ്രവര്‍ത്തിക്കും.
കഴിഞ്ഞ സീസണില്‍ 78 ലക്ഷം സന്ദര്‍ശകരാണ് ഗ്ലോബൽ വില്ലേജിലെ വിവിധ പാവലിയനുകൾ സന്ദർശിച്ചത്
ഇത്തവണ ഇതിൽ കൂടുതൽ ആൾക്കാരെയാണ് പ്രതീക്ഷിക്കുന്നത് .
ലോകമെമ്ബാടുമുള്ള 80ലധികം സംസ്കാരങ്ങളെ പ്രതിനിധാനംചെയ്ത് യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, അഫ്ഗാനിസ്താന്‍, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ഇറാഖ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ലബനാന്‍, മൊറോക്കോ, പാകിസ്താന്‍, ഫലസ്തീന്‍, സിറിയ, തായ്‌ലന്‍ഡ്, തുര്‍ക്കി, യമന്‍, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെ പവിലിയനുകള്‍ ഇത്തവണയും വില്ലേജിലുണ്ടാകും.
സഞ്ചാരികളെ എത്തിക്കുന്നതിനായി ചൊവ്വാഴ്ച മുതല്‍ ആര്‍.ടി.എ നാലു റൂട്ടുകളില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വിസുണ്ടാകും. റാശിദിയ്യ സ്റ്റേഷനില്‍നിന്ന് 102 നമ്ബര്‍ ബസും, ഗുബൈബ സ്റ്റേഷനില്‍നിന്ന് 104 നമ്ബര്‍ ബസും, എമിറേറ്റ്സ് മാള്‍ സ്റ്റേഷനില്‍നിന്ന് 106 നമ്ബര്‍ ബസും ഗ്ലോബല്‍ വില്ലേജിലേക്ക് സര്‍വിസ് നടത്തും. ഈ ബസുകള്‍ ഓരോ മണിക്കൂറിലും സര്‍വിസ് നടത്തുമ്ബോള്‍ യൂനിയന്‍ ബസ് സ്റ്റേഷനില്‍നിന്ന് 103 നമ്ബര്‍ ബസ് ഓരോ 40 മിനിറ്റിലും ആഗോളഗ്രാമത്തിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. കാറില്‍ വരുന്നവര്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍(ഇ-311) എക്സിറ്റ് 37 വഴി ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശിക്കാം.
സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാം. ഓണ്‍ലൈനില്‍ വാങ്ങുമ്ബോള്‍ 10 ശതമാനം കുറഞ്ഞ വിലയില്‍ ടിക്കറ്റ് ലഭിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ (പൊതുഅവധി ദിവസങ്ങള്‍ ഒഴികെ) ഉപയോഗിക്കാവുന്ന പുതിയ ടിക്കറ്റ് ഈ സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഞായര്‍ മുതല്‍ വ്യാഴം വരെ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന് (വാല്യൂ ടിക്കറ്റ്) 20ദിര്‍ഹമും ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന് (എനി ഡേ ടിക്കറ്റ്) 25 ദിര്‍ഹമുമാണ് നിരക്ക്. ഗ്ലോബല്‍ വില്ലേജിന്‍റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ക്കും 10 ശതമാനം കുറവു ലഭിക്കും
https://www.facebook.com/Malayalivartha
























