വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റ, വിസ്താര എയർലൈസിനെതിരെ കലിതുള്ളി യാത്രക്കാരൻ, ചിത്രങ്ങൾ പുറത്ത്, കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ വൈറൽ

വളരെ വിരളമായാണ് വിമാന യാത്രയിൽ മോശം അനുഭവം യാത്രക്കാർക്ക് സംഭവിക്കാറുള്ളത്. അത്രയ്ക്ക് സുരക്ഷയും കാര്യങ്ങളുമാണ് വിമനയാത്രയുടെ പ്രത്യേകത തന്നെ. എന്നാൽ അതൊക്കെ അങ്ങ് പണ്ട്... ഇപ്പോൾ സ്ഥിതി തീരെ മോശമായിരിക്കുകയാണ്. വിമാനത്തിൽ പോലും യാത്രക്കാർക്ക് രക്ഷയില്ല. അമിത വില കൊടുത്ത് വിമാനത്തിൽ നിന്ന് വാങ്ങുന്ന ഭക്ഷണം ചിലപ്പോൾ വായിൽ വയ്ക്കാൻ കൊള്ളില്ല.
പോരാത്തതിന് ഇപ്പോൾ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പാറ്റയെ കിട്ടിയെന്ന് യാത്രക്കാരൻ പരാതി ഉയർത്തിയത്. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ആണ് ഒക്ടോബര്‍ 15- ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവച്ചത്.
ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലുള്ളത്. ഇതില്‍ ചത്ത പാറ്റയെയും വ്യക്തമായി കാണാം. ട്വീറ്റിന് താഴെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. വിമാനത്തിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ചും മറ്റും വലിയ ചര്‍ച്ച തന്നെ അവിടെ നടന്നു. യാത്രക്കാരന്‍റെ ഈ ട്വീറ്റ് വൈറലായതോടെ വിസ്താര അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. അതിന് കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ഹലോ നികുൽ, ഞങ്ങളുടെ എല്ലാ ഭക്ഷണങ്ങളും ഉയർന്ന ഗുണനിലവാരം ഉള്ളവയാണ്. ദയവായി നിങ്ങളുടെ ഫ്ലൈറ്റ് വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് അയക്കുക, എങ്കിലെ ഞങ്ങൾക്ക് വിഷയം പരിശോധിക്കാനും എത്രയും വേഗം ഇതില്‍ നടപടി എടുക്കാനും കഴിയൂ, നന്ദി' - എന്നാണ് കമ്പനി കുറിച്ചത്. അങ്ങനെ അന്വേഷണത്തിന് ശേഷം വീണ്ടും വിസ്താര അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി.
ഞങ്ങള്‍ ഭക്ഷണത്തിന്‍റെ സാംപിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ പാറ്റ ഇല്ലായിരുന്നുവെന്നും അത് വറുത്ത ഇഞ്ചി ആയിരുന്നുവെന്നുമാണ് ഫലം പറയുന്നത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ താങ്കള്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നുമാണ് കമ്ബനിയുടെ വിശദീകരണം. എന്തായാലും ഈ ട്വീറ്റും ആളുകള്‍ 'എയറില്‍' കയറ്റിയിട്ടുണ്ട്.
നേരത്തെ യാത്രയ്‌ക്കിടെ വിമാനത്തില്‍ നിന്നും കഴിക്കാന്‍ വാങ്ങിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ജൂലൈ 21ന് തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള സണ്‍എക്‌സ്‌പ്രസ് വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്.യാത്രാമദ്ധ്യേ കഴിക്കാന്‍ കമ്പനി നല്‍കിയ ഭക്ഷണത്തിലാണ് പാമ്പിന്‍ തല കണ്ടെത്തിയത്.
ഭക്ഷണപൊതി തുറന്ന് കഴിച്ചു തുടങ്ങിയ യാത്രക്കാരന് പച്ചക്കറികള്‍ക്കിടയില്‍ നിന്നും പാമ്ബിന്റെ തല ലഭിക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ക്കിടയില്‍ സംഭവം വൻ പ്രതിഷേധത്തിന് വഴിവെച്ചു. പലരും ഇതിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. വീഡിയോയില്‍ ഭക്ഷണത്തിന് നടുവില്‍ പാമ്ബിന്റെ തല കിടക്കുന്നത് കാണാം.
സംഭവം വിവാദമായതോടെ എയര്‍ലൈന്‍ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. തെറ്റ് സംഭവിച്ചതായും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഭക്ഷ്യ വിതരണക്കാരുമായുള്ള കരാര്‍ താത്കാലികമായി തങ്ങള്‍ റദ്ദാക്കിയെന്നുമാണ് എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























