Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പടുകൂറ്റൻ വിമാനം പാലത്തിൽ കുടുങ്ങി, നടുറോഡിൽ ത‌ടിച്ചുകൂടി ജനങ്ങൾ, കൊല്ലത്ത് പാലത്തിൽ കുടുങ്ങിയത് എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320, ചിത്രങ്ങളും വിഡിയോയും പകർത്താൻ യാത്രക്കാരും നാട്ടുകാരും തിക്കിത്തിരക്ക്

08 NOVEMBER 2022 04:29 PM IST
മലയാളി വാര്‍ത്ത

വിമാനത്തെ ഇന്നും കൗതുകത്തോടെ നോക്കി കാണുന്നവരുണ്ട്. അതിപ്പോ വിമാനത്തിൽ ഒരു തവണ കയറിയിട്ടുണ്ടെങ്കിലും ആ വിസ്മയം ഇന്നും ആളുകൾക്ക് ഒരു കൗതുകം തന്നെയാണ്. ഇതിന് മുതിർന്നവരെന്നോ കൊച്ചു കുട്ടികളെന്നോയില്ല. അപ്പോൾ ഒരു വിമാനം പലത്തിൽ കുടുങ്ങി എന്നു കേട്ടാലോ...? അതെ..അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 ആണ് റോഡ് മാർഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെ പാലത്തിൽ കുടുങ്ങിയത്.

കൊല്ലം ദേശീയപാതയിൽ ചവറ പാലത്തിലാണ് വിമാനവുമാായി പോയ ട്രെയിലർ ലോറി മണിക്കൂറുകൾ പലത്തിൽ കുടുങ്ങി കിടന്നത്. ഇത് കാണാനായി നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.ഇത് കാണേണ്ട ഒരു കാഴ്ച്ചയാണെന്നാണ് ഇവിടേക്ക് എത്തിയവർ പറഞ്ഞത്. നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഇത് കൗതുകക്കാഴ്ച്ചയായി മാറി. റോഡിലെ വിമാനക്കാഴ്ച കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർക്ക് കൗതുകം പകർന്നു. ചിത്രങ്ങളും വിഡിയോയും പകർത്താൻ യാത്രക്കാരും നാട്ടുകാരും തിക്കിത്തിരക്കി.

തിരുവനന്തപുരത്ത് നിന്നു ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു പഴയ വിമാനത്തിന്റെ ചിറക് ഒഴികെയുള്ള ഭാഗം. കൊല്ലം ബൈപാസിൽ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറി രാവിലെ പുറപ്പെട്ടു ഉച്ചയ്ക്ക് 12.30ന് ചവറ പാലത്തിലെത്തുകയും മുകളിലെ ക്രോസ് ബാറിൽ തടഞ്ഞ് കുടുങ്ങുകയുമായായിരുന്നു. ഇതോടെ ഗതാഗതം താറുമാറായി. തുടർന്ന് ചവറ പൊലീസ് എത്തി നിർദേശം നൽകിയതനുസരിച്ചു ലോറിയുടെ ടയറുകളുടെ കാറ്റഴിച്ചു വിട്ട് പാലം കടത്തി വിടുകയായിരുന്നു.

പൊരിവെയിലിൽ ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ നന്നേ പാടുപെട്ട പൊലീസിനെ നാട്ടുകാർ പ്രശംസിക്കുകയുണ്ടായി. കാറ്റില്ലാത്ത ടയറിൽ യാത്ര തുടർന്നാൽ അപകടമുണ്ടാകുമെന്നതിനാൽ പൊലീസ് നിർദേശപ്രകാരം ടയറുകൾ മാറ്റി ചവറ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടു. ലോറി പാലത്തിൽ നിന്നു മാറ്റിയെങ്കിലും ടയർ മാറ്റി ഒതുക്കി നിർത്തുന്നത് വരെയുള്ള സമയം ദേശീയപാത ഗതാഗതക്കുരുക്കിലമർന്നു.

ആംബുലൻസുകളുൾപ്പെടെയുള്ള വാഹനങ്ങൾ ഏറെനേരം ഇടറോഡുകളിലൂടെ കടത്തിവിട്ടു. ചവറ പാലത്തിൽ കുടുങ്ങി പിന്നീട് ചവറ ജംക്‌ഷനിലേക്ക് മാറ്റിയ വിമാനവുമായി ലോറി രാത്രി ഒൻപതോടെ പുറപ്പെട്ടു. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 ഹൈദരാബാദിൽ എത്തിച്ചു ഹോട്ടലാക്കി മാറ്റുകയാണ് ലക്ഷ്യം. ആന്ധ്ര സ്വദേശിയായ സ്വകാര്യ വ്യക്തി ലേലത്തിൽ എടുത്തതാണ് ഉപയോഗ ശൂന്യമായ ഈ വിമാനം. രണ്ടുദിവസം മുൻപാണ് വലിയ കണ്ടെയ്നർ ലോറിയിൽ വിമാനം കയറ്റി യാത്ര ആരംഭിച്ചത്.

വിമാനത്തിന്റെ വശങ്ങളിലെയും മുകളിലെയും ചിറകുകളും സമാനമായ മറ്റൊരു വാഹനത്തിൽ കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്തിനു സമീപം ഈ വാഹനത്തിൽ ബസ് ഇടിച്ച് അപകടമുണ്ടായിരുന്നു. 30 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. തുടർന്ന് അനുയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യും. ഹൈദരാബാദിലെത്താൻ 20 ദിവസം വേണ്ടി വരുമെന്നും ജീവനക്കാർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (11 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (25 minutes ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (32 minutes ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (40 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (44 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (51 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (55 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (1 hour ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (2 hours ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (2 hours ago)

Malayali Vartha Recommends