Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

മൊബൈലിൽ വിളിച്ചു വൺ ടൈം പാസ്‌വേഡ് ചോദിച്ച് വീണ്ടും തട്ടിപ്പ്... ഇത്തവണ മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ നിന്നാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മലയാളി യുവാവിന്റെ ബാങ്കിലെ പണം മുഴുവൻ കവർന്നത്..ബാങ്കിൽ നിന്നോ അബ്ഷീറിൽ നിന്നോ ഒ.ടി.പി ചോദിച്ചുകൊണ്ട് ആരും വിളിക്കില്ലെന്ന് അറിയാമായിരുന്നിട്ടും സൗദിയിൽ പുതുതായി എത്തിയതിന്റെ പരിചയക്കുറവാണ് തട്ടിപ്പിനിരയാവാൻ കാരണം.

12 NOVEMBER 2022 04:23 PM IST
മലയാളി വാര്‍ത്ത

മൊബൈലിൽ വിളിച്ചു വൺ ടൈം പാസ്‌വേഡ് ചോദിച്ച് തട്ടിപ്പ് വീണ്ടും . ഇത്തവണ മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ നിന്നാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മലയാളി യുവാവിന്റെ ബാങ്കിലെ പണം മുഴുവൻ കവർന്നത് . അൽകോബാർ അക്‌റബിയയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ സിയാമാണ് തട്ടിപ്പിനിരയായത്.കേരളത്തിൽ നിന്നു ജോലിയ്ക്കായി സൗദിയിൽ എത്തിയിട്ട് അധിക ദിവസമായില്ല .അതിന്റെ പരിചയക്കുറവും സിയാമിന് വിനയായി .

 

 

 


(moi) യിൽ നിന്നാണ് എന്ന് പറഞ്ഞു വളരെ ആധികാരികമായി അറബിയിലും ഇംഗ്ലീഷിലും സംസാരിച്ചു തുടങ്ങിയപ്പോൾ തട്ടിപ്പാകാനുള്ള സാധ്യത ഉണ്ടെന്നുപോലും കരുതിയിൽ എന്നാണ് സിയാം പറയുന്നത് . തന്റെ ബ്രിട്ടീഷ് ബാങ്കിലെ അക്കൗണ്ട് അപ്പ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അബ്ഷിർ ആപ്പിൽ ഓൺലൈൻ ആയി പെട്ടന്ന് ചെയ്യാമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ഫോൺ വിളിച്ചയാൾ ആദ്യം ചെയ്തത്.

 

 

 

തുടർന്ന് ഇഖാമ നമ്പറും പാസ്‌പോർട്ട് നമ്പറും മറ്റും ഇങ്ങോട്ട് പറയുകയും ബാങ്ക് അക്കൗണ്ട് സംബന്ധമായ ഒന്നും ചോദിക്കാത്തിരിക്കുകയും കൂടി ചെയ്തപ്പോൾ പൂർണമായും വിശ്വസിച്ചുപതിനഞ്ച് മിനിറ്റോളം സംസാരിച്ച ആൾ, ഇപ്പോൾ മൊബൈലിൽ ഒരു മെസ്സേജ് വരും അതിലുള്ള ഒ.ടി. പി നമ്പർ എത്രയാണെന്ന് ആവശ്യപ്പെടുകയായിരുന്നു. അറബിയിൽ വന്ന മെസ്സേജിലുള്ള ഒ.ടി.പി യുവാവ് നൽകുകയും ചെയ്തു. മൂന്ന് മിനിറ്റിനകം യുവാവിന്റെ മൊബൈലി സിം പ്രവർത്തനരഹിതമാവുകയും ചെയ്തു

 

 

സംശയം തോന്നിയതിനാൽ ഉടൻ തന്നെ ബാങ്കിൽ പോയി വിവരം പറഞ്ഞപ്പോൾ തന്റെ അക്കൗണ്ടിൽ ഉള്ള മുഴുവൻ പണവും തന്റെ തന്നെ കാർഡ് ട്രാൻസ്ഫർ വഴി പിൻവലിച്ചതായാണ് കണ്ടത്. അതുകൊണ്ട് ആരാണ് പണം പിൻവലിച്ചതെന്ന് ബാങ്കിന് അറിയാൻ സാധിക്കില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

 

 

 

 

 

തുടർന്ന് മൊബൈലി ഓഫീസിൽ ചെന്നപ്പോൾ ഈ നമ്പർ വേറെ ആൾ ഉപയോഗിച്ചതായും അതിലൂടെ ലഭിച്ച ഒ.ടി.പി വഴിയാണ് ബാങ്കിലുള്ള പണം തട്ടിയതെന്നും മനസ്സിലായി. അതേ നമ്പറിൽ നിന്നും തന്നെയാണ് തട്ടിപ്പ് നടത്തിയതെന്നിരിക്കെ ആരാണ് തന്റെ മൊബൈൽ ഉപയോഗിച്ചത് എന്ന് മനസിലാക്കാൻ പ്രയാസമുണ്ടെന്ന് മൊബൈൽ അധികൃതരും കൈമലർത്തിയിരിക്കയാണ് . അക്കൊന്ന്ടിൽ ഉള്ള പണം മുഴുവൻ നഷ്ടപ്പെട്ടതോടെ മാറ്റ് മലയാളികളുടെ സഹായത്തിൽ കഴിയാൻ നിര്ബന്ധിതനായിരിക്കുകയാണ് സിയാം

 

 

 

 

യുവാവിന്റെ ഇതേ നമ്പർ ഉപയോഗിച്ച് പലരെയും തട്ടിപ്പ് സംഘം വിളിച്ചതായി സംശയിക്കുന്നുണ്ട്. സിം വൈകിട്ടോടെ തിരിച്ചെടുത്തെങ്കിലും തന്റെ നമ്പർ ദുരുപയോഗം ചെയ്തതിനാൽ പിന്നീട് നിയമ പ്രശ്‌നം ആവാതിരിക്കാൻ യുവാവ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.ബാങ്കിൽ നിന്നോ അബ്ഷീറിൽ നിന്നോ ഒ.ടി.പി ചോദിച്ചുകൊണ്ട് ആരും വിളിക്കില്ലെന്ന് അറിയാമായിരുന്നിട്ടും സൗദിയിൽ പുതുതായി എത്തിയതിന്റെ പരിചയക്കുറവാണ് തട്ടിപ്പിനിരയാവാൻ കാരണം. അടുത്ത മാസം വലിയ തുക ബാങ്കിൽ വരാനിരിക്കെ 1800 റിയാൽ മാത്രമാണ് നഷ്ടപ്പെട്ടത് എന്ന ആശ്വാസത്തിലാണ് യുവാവ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (6 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends