Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാതിക്രമ ആരോപണം..അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയത്..രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി..23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്..


ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം


വീണ്ടും അതിക്രൂരമായ കൊലപാതകം.. ദമ്പതികളെ വെട്ടിക്കൊന്നു..കൊച്ചുമകനെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തി.. വളര്‍ത്തു മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍..


കേരളത്തിൽ ഇന്നും മഴയുണ്ടോ ? സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല...ഇടിമിന്നൽ ജാഗ്രതാ നിർദേശം..


കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു...

ഇനി തലങ്ങും വിലങ്ങും പറക്കാം....പ്രവാസികൾക്ക് എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴിവാക്കി കേന്ദ്ര സർക്കാർ, പുതിയ തീരുമാനം ഇന്ന് മുതൽ

22 NOVEMBER 2022 10:07 AM IST
മലയാളി വാര്‍ത്ത

വിദേശ യാത്രയ്ക്ക് ആശ്വാസകരമായ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എയര്‍ സുവിധ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. അതിനാൽ ഇനി വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധയിലെ ഫോം പൂരിപ്പിച്ചുനൽകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കൊവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ റജിസ്ട്രേഷന്‍ ഏപ്പെടുത്തിയത്. ഇതടക്കം വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് റജിസ്ട്രേഷൻ ഒഴിവാക്കിയത്. പുതിയ തീരുമാനം ഇന്ന് മുതൽ നിലവിൽ വരും.

സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നത് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരും. വാക്സിനെടുക്കാത്തവർ പി.സി.ആർ ഫലവും സുവിധയിൽ നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാൽ, രേഖകൾ സമർപ്പിച്ചാലും അപ്രൂവൽ ലഭിക്കാത്തത് യാത്രക്കാരെ വലച്ചിരുന്നു. ഇതോടെ യാത്രക്കാരുടെ ഈയൊരു പ്രതിസന്ധിയും കൂടിയാണ് ഒഴിയുന്നത്.

 

‘രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. ആഗോളതലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ല.– വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മാത്രമല്ല സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്നും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അധികൃതർ വിദേശയാത്രക്കാര്‍ക്കുളള എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴിവാക്കിയത്.

കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടിയാണ് കേന്ദ്രസർക്കാർ എയർ സുവിധ പോർട്ടൽ നടപ്പിലാക്കിയത്. കൊവിഡുമായി ബന്ധപ്പെട്ട് ആവശ്യം വരുന്ന മുറയ്ക്ക് ഇക്കാര്യങ്ങൾ പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉത്തരവ് നവംബർ 22ന് ഉച്ചയ്ക്ക് ഒരു മണിമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. കൊവിഡിനെതിരായ വാക്സിൻ എല്ലാ യാത്രക്കാരും എടുക്കുന്നത് നല്ലതാണെന്നും മന്ത്രാലയം അറിയിച്ചു.

ആർക്കെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള ഐസൊലേഷൻ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മറ്റു യാത്രക്കാർക്ക് അകലം പാലിക്കലും മാസ്വെക്കസലും നിർബനധമല്ല. യാത്രക്കാർ ആരോഗ്യസ്ഥിതി സ്വയം പരിശോധിക്കണം. രോഗ സംശയമുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ അറിയിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ കോവിഡ് വ്യാപന നിരക്കില്‍ വര്‍ധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടു വർഷം മുമ്പ് കോവിഡ് മഹാമാരി പടർന്നുപിടിച്ച സമയത്താണ് വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് കഴിഞ്ഞാഴ്ച വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ; എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് അമ്മ; അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്ക  (16 minutes ago)

ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ  (3 hours ago)

ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം  (3 hours ago)

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം  (3 hours ago)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (10 hours ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (11 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (11 hours ago)

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്  (11 hours ago)

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി  (12 hours ago)

ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍  (13 hours ago)

2027 കലോത്സവം അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും  (13 hours ago)

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (13 hours ago)

ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ....പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്  (13 hours ago)

കലാമേളക്ക് കൊടിയിറങ്ങി, സ്വർണക്കപ്പ് ഉയർത്തി കണ്ണൂർ...!5 പോയിന്‍റ് വ്യത്യാസത്തിൽ കിരീടം...മത്സരമല്ലെന്ന്.. കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും  (14 hours ago)

Malayali Vartha Recommends