Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഒരു വര്‍ഷം മുമ്പ് കണ്ണൂരിൽ നിന്ന് ബ്രിട്ടനിൽ എത്തിയ മലയാളി കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ; അയൽവാസികൾ കണ്ടത് കെറ്ററിംങ് ജനറൽ ആശുപത്രി നഴ്‌സായ അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും, മരണത്തോട് മല്ലിട്ട കുട്ടികളെ എയർ ആംബുലൻസിൽ പോലീസ് ആശുപത്രിയിലും എത്തിക്കുന്ന കാഴ്ച:- 52കാരനായ ഭർത്താവിനെ പോലീസ് പിന്തുടർന്ന് പിടികൂടി:- ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് പറയാൻ വാക്കുകളില്ലാതെ നോർത്താംപ്റ്റൺഷെയർ പൊലീസ്...

16 DECEMBER 2022 12:43 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബത്തിലെ മൂന്ന് പേരെ യുകെയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്രിട്ടനിലെ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ കുടുംബത്തിലെ അംഗങ്ങളായ യുവതിയേയും രണ്ട് മക്കളെയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെ ഗവൺമെന്റ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു.

കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തോടനുബന്ധിച്ച് തൽക്കാലം മറ്റാരിലേക്കും അന്വേഷണം വ്യാപിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയാത്ത സാഹചര്യമാണ്. മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്നും എത്തിയ കുടുംബത്തിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നാണു ലഭിക്കുന്ന വിവരം. കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സാണു കൊല്ലപ്പെട്ട യുവതി.

രാവിലെ പതിനൊന്നരയോടെ പൊലീസ് എത്തി വാതിൽ തകർത്താണു വീടിനുള്ളിൽ കടന്നതെന്നു സമീപവാസികൾ പറയുന്നു. ആറുവയസുള്ള ആൺകുട്ടിയും നാലുവയസുമാത്രം പ്രായമുള്ള പെൺകുട്ടിയുമാണു മരിച്ചത്. രാത്രി വൈകിയും സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും ക്യാംപ് ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ‘’ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വൻ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്.

 

താമസിക്കാതെ രണ്ടുതവണ എയർ ആംബുലൻസ് പറന്നുപൊങ്ങുന്നത് കണ്ടുവെന്നാണ് അയൽവാസികൾ പറയുന്നത്. വീടിനു സമീപത്തുനിന്നു പൊലീസ് ഒരു കാർ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ വാക്കുകളില്ല എന്നാണ് നോർത്താംപ്റ്റൺഷെയർ പൊലീസ് സൂപ്പരിന്റന്റ് സ്റ്റീവ് ഫ്രീമാൻ പറഞ്ഞത്.

വിദഗ്ധരുടെ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്നുണ്ടെന്നും എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പൊലീസുമായി ഇതു പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു.

യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്. ഭര്‍ത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസും പാരാമെഡിക്കുകളും രണ്ട് എയർ ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് തിരിയുന്നതിനിടയിൽ പെതർടൺ കോർട്ടിന് അടുത്തായി പോകുന്ന റോക്കിംഗ്ഹാം റോഡിന്റെ ഒരു ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ച ശേഷമാണ് ഉച്ചയ്ക്ക് 1.30 ഓടെ ഇയാളെ അറസ്റ്റ് ചെയ്തത്. ഫോറൻസിക് സംഘം രാവിലെയും വൈകീട്ടും ഫ്ലാറ്റിൽ തിരച്ചിൽ നടത്തി. ഫ്‌ളാറ്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വോക്‌സ് ഹാൾ സഫീറ കാറുംപോലീസ് ഫ്‌ളാറ്റ് ലോറിയിൽ കയറ്റി കൊണ്ടുപോയി. പോലീസ് സേനയുടെ നെയ്‌ബർഹുഡ് പോലീസിംഗ് ടീം ഇന്ന് വൈകുന്നേരം കെറ്ററിംഗിലെ പെതർടൺ കോർട്ട് ഏരിയയിൽ പട്രോളിംഗ് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (57 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (2 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends