Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

മുന്നിലുള്ളത് വെറും അഞ്ച് ദിവസം; അബ്ദുൽ റഹീമിനായി പണം നൽകാനുള്ള സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടത്തിന് അപേക്ഷ നൽകാനൊരുങ്ങി റിയാദിൽ പ്രവർത്തിക്കുന്ന അറുപതോളം സംഘടനകൾ...

11 APRIL 2024 03:50 PM IST
മലയാളി വാര്‍ത്ത

മുന്നിലുള്ളത് വെറും അഞ്ച് ദിവസം... വേണ്ടത് 34 കോടി രൂപ. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെടെയുള്ള സുമനസുകൾ. സന്നദ്ധ സംഘടനകള്‍ വഴി നടക്കുന്ന ഫണ്ട് ശേഖരണത്തിലാണ് ഇനി പ്രതീക്ഷ. 72 വയസുണ്ട് ഈയുമ്മയ്ക്ക്. പതിനെട്ട് വര്‍ഷമായി മകന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുള്‍ റഹീമിന് പറ്റിയ കൈയ്യബദ്ധത്തില്‍ സ്പോണ്‍സറുടെ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് ജയിലഴിക്കുള്ളിലായത്.

നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 34 കോടി രൂപ മോചനദ്രവ്യമായി നല്‍കിയാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് കുടുംബം സമ്മതിച്ചു. ഏപ്രില്‍ 16 ആണ് അവസാന തിയതി. ഇതിനിടെ പണം സ്വരൂപിക്കാന്‍ കഴിയുമോയെന്ന് അറിയാതെ വിതുമ്പുകയാണ് കുടുംബം. മറ്റ് വിവിധ സംഘടനകളുടെയും ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അബ്ദുറഹീമിന്റെ മോചനത്തിനായി ദിയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹവും രംഗത്ത് എത്തിയിട്ടുണ്ട്.

റഹീമിന്റെ മോചനത്തിനായി കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപവത്കരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവൻ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവർത്തകർ സമീപിക്കും.

യാചക യാത്ര പദ്ധതിയുമായി ബോബി ചെമ്മണ്ണൂരും രംഗത്തുണ്ട്. അബ്ദുൾ റഹീമിന്റെ ഉമ്മ പാത്തുവിന്റെ ഗൂഗിൾപേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സേവ് അബ്ദുൾ റഹീം ആപ്പ് വഴിയും പണമയച്ച് സഹായിക്കാമെന്ന് ബോചെ ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബോചെ ഫാൻസും മറ്റു പല സംഘടനകളും ചേർന്ന് 14 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇനി 20 കോടി രൂപകൂടി വേണം. അതിൽ ഒരു കോടി ബോബി ചെമ്മണ്ണൂർ നൽകും. തുക പോരാതെവന്നാൽ ‘ബോചെ ടീ ലക്കി ഡ്രോ ചലഞ്ച്’ നടത്താനും ആലോചനയുണ്ട്. ബോചെ ടീ വിറ്റുകിട്ടുന്ന തുക മുഴുവൻ അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഉപയോഗിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്നൊഴിവാക്കാൻ പാരിതോഷികമായി സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി നൽകാൻ കുറച്ചു ദിവസത്തെ സാവകാശം കൂടി അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണാധികാരികളെ സമീപിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി മൂന്നു രീതിയിൽ സമ്മർദം ചെലുത്തുവാനാണ് അബ്ദുൽ റഹീമിനു വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമുള്ള സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസു വഴിയും വിദേശകാര്യ മന്ത്രി ജയ്ശങ്കർ മുഖേനയും സൗദിയുമായി ബന്ധപ്പെടാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ ആവശ്യപ്പെട്ട പ്രകാരം സുരേഷ് ഗോപി ജയ്ശങ്കറുമായി ഇതു സംബന്ധിച്ച ചർച്ച നടത്തും. ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പരിഹാരം തേടാനാണ് ആലോചിക്കുന്നത്. കൂടാതെ, റിയാദിൽ പ്രവർത്തിക്കുന്ന അറുപതോളം സംഘടനകൾ സംയുക്തമായി പണം നൽകാനുള്ള സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടത്തിന് അപേക്ഷ നൽകും. സംസ്ഥാനത്ത് ഇതുവരെ എട്ടു കോടിയാണ് പിരിച്ചെടുത്തത്.

വിദേശത്തുനിന്ന് പിരിച്ചെടുത്തതിന്റെ കണക്ക് ലഭിച്ചിട്ടില്ല. 34 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കുടുംബത്തിന് തൽക്കാലം ബാങ്ക് അക്കൗണ്ട് വഴി 10 കോടി നൽകി ബാക്കി 24 കോടി നൽകാൻ സമയം നീട്ടിത്തരണമെന്നാണ് ചർച്ചയിൽ ആവശ്യപ്പെടുക. മനഃപൂർവമല്ലാതെ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷമായി റഹീം ജയിലിലാണ്. പണം നൽകാനുള്ള അവസാന ദിവസം 16നാണ്.

ഇതുകൊണ്ടുതന്നെ നാലു ദിവസത്തിനകം ഇടപെടൽ നടത്താനാണ് നീക്കം നടക്കുന്നതെന്ന് റഹീം നിയമ സഹായ സമിതി കൺവീനർ മജീദ് അമ്പലക്കണ്ടി അറിയിച്ചു. ചൊവ്വാഴ്ച റഹീമിന്റെ വീട്ടിലെത്തിയ സ്ഥാനാർഥി എം.ടി. രമേശ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ സംഭവത്തിൽ ഗൗരവമായി ഇടപെട്ട് മകന്റെ മോചനത്തിനുള്ള സാധ്യമായതെല്ലാം ചെയ്യുമെന്ന് റഹീമിന്റെ ഉമ്മക്ക് ഉറപ്പുനൽകി. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.

അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു. പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്.

ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്. ഏറെക്കാലത്തെ അപേക്ഷയ്ക്കു ശേഷമാണ് 15 മില്യൺ റിയാൽ ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ടു വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (12 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (37 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (43 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

Malayali Vartha Recommends