പത്തനംതിട്ട സ്വദേശിനി ഒമാനില്‍ നിര്യാതയായി... ഒരു മാസമായി സ്‌ട്രോക് ബാധയെത്തുടര്‍ന്ന് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

പത്തനംതിട്ട സ്വദേശിനി ഒമാനില്‍ നിര്യാതയായി. കോന്നി മങ്ങാരം അലങ്കാരത്തു വീട്ടില്‍ സജിത ഇസ്മായില്‍ റാവുത്തര്‍ (58) ആണ് മരിച്ചത്. വളരെയേറെക്കാലമായി സുഹാറില്‍ താമസിച്ചു വരുന്ന ഇവര്‍ കഴിഞ്ഞ ഒരു മാസമായി സ്‌ട്രോക് ബാധയെത്തുടര്‍ന്ന് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതരായ മുഹമ്മദ് ഇസ്മായില്‍ റാവുത്തരുടേയും ഫാത്തിമ ബീവിയുടെയും മകള്‍ ആണ്. സഹോദരി റംല. മക്കളില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ആമിറാത്ത് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
"
https://www.facebook.com/Malayalivartha

























