സങ്കടക്കാഴ്ചയായി... ഫോണില്‍ സംസാരിച്ച് നടക്കവേ ഉമ്മുല്‍ ഖുവൈനിലെ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സങ്കടക്കാഴ്ചയായി... ഉമ്മുല്‍ ഖുവൈനിലെ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ പീടികയില്‍ ജോണ്‍സണ്‍ തോമസിന്റെ മകന്‍ തോമസിന്റെ മൃതദേഹം ഷാര്‍ജ എംബാം സെന്ററില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം സ്വദേശത്തേക്ക് കൊണ്ടുപോയതായി ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടികയും ജോ. സെക്രട്ടറി റാശിദ് പൊന്നാണ്ടിയും അറിയിച്ചു.
നീന്തല്‍ക്കുളത്തിന്റെ സമീപത്തുകൂടി ഫോണില്‍ സംസാരിച്ച് നടക്കുമ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു
https://www.facebook.com/Malayalivartha

























