ദുബായ് മുഹൈസിനയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു...

ദുബായ് മുഹൈസിനയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂര്‍ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
കുനിയില്‍ അസീസിന്റെയും സഫിയയുടെയും മകനാണ്. നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ .
അതേസമയം മറ്റൊരു സംഭവത്തില്‍ പത്തനംതിട്ട തിരുവല്ല മുത്തൂര്‍ സ്വദേശി രാജേഷ് ശശിധരന്‍ (46) ഹൃദായാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. ഐബെല്ല ഇന്റീരിയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഗോവിന്ദന്‍ ആചാരി ശശിധരന്‍. മാതാവ്: ഓമന ശശിധരന്‍. ഭാര്യ: സിനി രാജേഷ്. ഒരു മകനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
" f
https://www.facebook.com/Malayalivartha

























