Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം

നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസ്: തടവില്‍ കഴിയുകയായിരുന്ന 33 കാരിയുടെ വധശിക്ഷ യുഎഇ നടപ്പാക്കി

03 MARCH 2025 07:44 PM IST
മലയാളി വാര്‍ത്ത

യുഎഇ യില്‍ നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷ നടപ്പാക്കി അബുദാബി കോടതി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നാണു യുഎഇ വധശിക്ഷ നടപ്പാക്കിയതെന്നു മന്ത്രാലയം കോടതിയില്‍ പറഞ്ഞു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ചേതന്‍ ശര്‍മ അറിയിച്ചു.

മാര്‍ച്ച് 5നു മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളുടെ അവസ്ഥ അറിയാന്‍ ഷഹ്‌സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു വധശിക്ഷ വിവരം ലഭിച്ചത്. ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ കേസിലാണു വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്‌സാദി 2021ലാണ് അബുദാബിയിലെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴിയാണ് ഷെഹ്‌സാദി അബുദാബിയിലെത്തിയത്.

ഷഹ്സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികള്‍ക്ക് കൈമാറുകയായിരുന്നു. ഇതിനിടെയാണു ദമ്പതികളുടെ കുട്ടി മരിച്ചത്. ഇതിന് കാരണം ഷഹ്‌സാദിയയാണെന്ന് ആരോപിച്ചു. എന്നാല്‍ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണു കുഞ്ഞ് മരിച്ചതെന്നു ഷഹ്സാദിയും പിതാവും വാദിച്ചു. ഇവര്‍ മാതാവുന്ദി പൊലീസ് സ്റ്റേഷനില്‍ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും നടപടിയുണ്ടായില്ല. 2023ലാണു അബുദാബി കോടതി ഷഹ്സാദിക്ക് വധശിക്ഷ വിധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടറിൽ വൻ ആഘോഷം..  (20 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (29 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (44 minutes ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (1 hour ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (1 hour ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (2 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (2 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (2 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (3 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (3 hours ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (4 hours ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (4 hours ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (4 hours ago)

Malayali Vartha Recommends