സങ്കടക്കാഴ്ചയായി... ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു...

സങ്കടക്കാഴ്ചയായി... ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു... തൃശ്ശൂര്‍ ഗുരുവായൂര്‍ കുന്നംകുളം തൊഴിയൂര്‍ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തന്‍പള്ളി ജുമാമസ്ജിദ് സ്വദേശി ജലീല്‍ (51) ആണ് റിയാദ് മലസിലെ നാഷനല്‍ കെയര്‍ ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.
താമസസ്ഥലത്തു വെച്ചാണ് ശാരീരികമായ പ്രയാസങ്ങള്‍ നേരിട്ടത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് മരണം സംഭവിച്ചത്. 10 വര്‍ഷത്തോളമായി റിയാദ് സുലൈയില്‍ സ്‌പെയര്‍ പാട്‌സ് കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കുഞ്ഞു മുഹമ്മദാണ് പിതാവ്. മാതാവ്: മുംതാസ്, ഭാര്യ: ഷെമീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha