കുവൈത്തില്‍ കണ്ണൂര്‍ സ്വദേശിയായ നഴ്‌സ് അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു..

കുവൈത്തില്‍ കണ്ണൂര്‍ സ്വദേശിയായ നഴ്‌സ് അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു.. കണ്ണൂര്‍ സ്വദേശിനിയായ രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്) സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ഥികളായ രണ്ട് മക്കളുമായാണ് കുവൈത്തില്‍ താമസിച്ചിരുന്നത്.
അതേസമയം കുവൈത്തില്‍ പ്രവാസി മലയാളി അന്തരിച്ചു. ആലപ്പുഴ കാര്‍ത്തികപള്ളി പലമൂട്ടില്‍ വീട്ടില്‍ അനില്‍ കുമാര്‍ (48) ആണ് മരണമടഞ്ഞത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം. പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ശ്രീകല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha