Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരില്‍ ദുരൂഹ ഫോണ്‍കോള്‍

29 MARCH 2025 03:54 PM IST
മലയാളി വാര്‍ത്ത

യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരില്‍ ദുരൂഹ ഫോണ്‍കോള്‍. വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം. വധശിക്ഷാ തീയതി തീരുമാനിച്ചതായി അഭിഭാഷക പറഞ്ഞെന്ന് നിമിഷപ്രിയ വ്യക്തമാക്കി. അമ്മയ്ക്ക് അയച്ച ഫോണ്‍ സന്ദേശത്തിലാണ് നിമിഷപ്രിയ, അഭിഭാഷകയുടെ ഫോണ്‍കോണ്‍ വന്ന വിവരം അറിയിച്ചത്. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.

''അരമണിക്കൂര്‍ മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നു. അതൊരു ലോയര്‍ സ്ത്രീയുടേതാണ്. ജയില്‍ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, ഒന്നുമായില്ല, കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അവര്‍ പറഞ്ഞത് വധശക്ഷിയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്ക്.''- ശബ്ദസന്ദേശത്തില്‍ നിമിഷ പറഞ്ഞു.

എന്നാല്‍ ആരാണ് ഈ വനിതാ അഭിഭാഷക എന്ന കാര്യത്തില്‍ വ്യക്തതയില്ല. വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച ഉത്തരവ് ജയിലില്‍ വന്നതായി ഔദ്യോഗികമായി അറിയിപ്പില്ല. അതേസമയം, റമസാന്‍ മാസത്തില്‍ നടപടിക്ക് സാധ്യതയില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും മോചനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആളുമായ സാമുവല്‍ ജെറോം പറഞ്ഞു.

2009ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തുകൂടിയായിരുന്ന തലാല്‍ അബ്ദുമഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്‌പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.

2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി. 'ബ്ലഡ്മണി' നല്‍കി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (15 minutes ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (27 minutes ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (59 minutes ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (1 hour ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (1 hour ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (1 hour ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (1 hour ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (2 hours ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (2 hours ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (3 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (4 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (4 hours ago)

Malayali Vartha Recommends