Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ആകാശയാത്രയിൽ അതിവേ​ഗ ഇന്റർനെറ്റ് ; യാത്രക്കാരെ ത്രില്ലടിപ്പിക്കാൻ ഖത്തർ എയർവേസ്

10 APRIL 2025 02:16 PM IST
മലയാളി വാര്‍ത്ത
മണിക്കൂറുകൾ നീണ്ട വിമാനയാത്രയിൽ നെറ്റ് വർക്ക് കിട്ടുന്നത് ബുദ്ധിമുട്ടാണെന്നത് പലപ്പോഴും യാത്രക്കാരിൽ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരക്കാർക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്ന നടപടിയുമായാണ് ഖത്തർ എയർവേസ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.   ആകാശ യാത്രയിൽ ഇന്റർനെറ്റ് സൗകര്യം എന്നത് യാത്ഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ എയർവേസ്. ഏപ്രിൽ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിൽ ഈ സേവനം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് ഖത്തർ എയർവേസ് എന്നാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന വിവരം. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടികൾക്കും  തുടക്കം കുറിക്കും.   ബോയിങ് 777ലെ സ്റ്റാർലിങ് വൈ-ഫൈ സേവനം വിജയകരമായതോടെയാണ് എ350 വിമാനങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റുമായി ഖത്തർ എയർവേസ് പ്രവേശിക്കുന്നത്. 35,000 അടി ഉയരത്തിൽ സ്ട്രീമിങ്, ഗെയിമിങ്, അതിവേഗ ബ്രൗസിങ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭിക്കുക. സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈൻ കൂടിയാണ് ഖത്തർ എയർവേയ്സ്.   അതേ സമയം കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് എയർ ഇന്ത്യയും ആകാശ വൈഫൈ പദ്ധതിയെ കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. ടാറ്റയുടെ വിമാനകമ്പനിയായ എയർ ഇന്ത്യ പദ്ദതി പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ കണക്ടിവിറ്റി നൽകുന്ന ആദ്യ  വിമാന കമ്പനിയായി മാറി.   2025 ജനുവരി ഒന്ന് മുതൽ തിരഞ്ഞെടുത്ത വിമാനങ്ങളിൽ സേവനം ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. വിമാന യാത്രികര്‍ക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ വൈഫൈയുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് വിശദീകരണം. ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയുൾപ്പെടെയുള്ളവയിൽ ഇത്തരത്തിൽ വൈഫൈ കണക്ട് ചെയ്ത ഉപയോഗിക്കാം. നിലവിൽ ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ എന്നീ ആഭ്യന്തര റൂട്ടുകളിൽ ഈ സേവനം പരീക്ഷിച്ച് വി‍ജയിച്ചതാണ്.   എങ്ങനെയാണ് വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുക ?   വിമാനങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക മാർഗങ്ങളിലൊന്ന് ഉപഗ്രഹ ആശയ വിനിമയമാണ്. ഈ സംവിധാനത്തിൽ, വിമാനത്തിൽ ഒരു ആന്റിന സജ്ജീകരിച്ചിരിക്കുന്നു, സാധാരണയായി ഫ്യൂസ്‌ലേജിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്നു, അത് ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്നു.   ആഗോള ഇന്റർനെറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന വിമാനങ്ങൾക്കും ഗ്രൗണ്ട് സ്റ്റേഷനുകൾക്കുമിടയിൽ സിഗ്നലുകൾ കൈമാറുന്ന ഇടനിലക്കാരായി ഈ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നു. ജിയോസ്റ്റേഷണറി എർത്ത് ഓർബിറ്റ് (ജിയോ) ഉപഗ്രഹങ്ങളും ലോ എർത്ത് ഓർബിറ്റ് (ലിയോ) ഉപഗ്രഹങ്ങളുമാണ് പൊതുവെ  ഈ പ്രക്രിയയിൽ പ്രവർത്തിക്കുന്നത്.   ഫ്ലൈറ്റിനുള്ളിൽ ഇന്റർനെറ്റ് നൽകുന്നതിനുള്ള മറ്റൊരു രീതി എയർ-ടു-ഗ്രൗണ്ട് സിസ്റ്റമാണ്. ഈ സജ്ജീകരണത്തിൽ, ഒരു മൊബൈൽ ഫോൺ ഒരു സെല്ലുലാർ നെറ്റ്‌വർക്കിലേക്ക് എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിന് സമാനമായി, വിമാനം നിലത്തെ സെൽ ടവറുകളിലേക്ക് ബന്ധിപ്പിക്കുന്നു.   വിമാനത്തിന്റെ അടിവശത്തുള്ള ഒരു ആന്റിന ഈ ടവറുകളുമായി ആശയവിനിമയം നടത്തുന്നു, ഇന്റർനെറ്റ് ആക്‌സസ് സാധ്യമാക്കുന്നു. അത്തരം ടവറുകൾ ലഭ്യമായ കരയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ ഈ രീതി നന്നായി പ്രവർത്തിക്കുന്നു, പക്ഷേ സമുദ്രങ്ങളിലോ വിദൂര പ്രദേശങ്ങളിലോ ഇത് ഫലപ്രദമല്ല.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (49 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (3 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (4 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (4 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (6 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (6 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends