Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ യുകെജി വിദ്യാർഥിയായിരുന്നു ആസിയയുടെ മരണത്തിൽ വിറങ്ങലിച്ച് പ്രവാസ ലോകം.

25 APRIL 2025 03:37 PM IST
മലയാളി വാര്‍ത്ത

റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ യുകെജി വിദ്യാർഥിയായിരുന്നു ആസിയയുടെ മരണത്തിൽ വിറങ്ങലിച്ച് പ്രവാസ ലോകം.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സ്കൂൾ വിട്ട ശേഷം ഉമ്മയോടൊപ്പം സ്കൂളിന് സമീപത്തു തന്നെയുള്ള വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന് മുന്നിൽ, ഭൂമിക്കടിയിലുള്ള വാട്ടർ ടാങ്കിലേക്ക് വീണാണ് അപകടം സംഭവിച്ചത്. ഉമ്മയുടെ കൈ വിട്ട് ഓടുന്നതിനിടെ ടാങ്കിന്റെ മൂടിയിൽ ചവിട്ടിയപ്പോൾ മൂടി തകരുകയായിരുന്നു. ഇത് കണ്ടു നിന്നലാഹോർ സ്വദേശി അബ്ദുൽ റഹ്‌മാൻ ഓടിയെത്തി.

 

ഒരു നിമിഷം പോലും പാഴാക്കാതെ ആസിയയുടെ ജീവൻ രക്ഷിക്കാനായി അബ്ദുൽ റഹ്‌മാൻ വെള്ളക്കുഴിയിലേക്കിറങ്ങി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആസിയയെ മുകളിൽ എത്തിക്കുമ്പോൾ അവളിൽ ജീവന്റെ തുടിപ്പുണ്ടായിരുന്നു. അപ്പോഴേക്കും ആകെ തളർന്ന റഹ്‌മാൻ ടാങ്കിൽനിന്ന് പുറത്തേക്ക് കയറാനാകാതെ തളർന്നു. കയറിൽ കെട്ടിയാണ് പിന്നീട് റഹ്‌മാനെ പുറത്തേക്കെടുത്തത്. ഇരുവരെയും സൗദി റെഡ് ക്രസന്റ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളം കുടിച്ച് അവശയായ ആസിയയെ രക്ഷിക്കാൻ ഡോക്ടർമാർ ആവതും ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. ആസിയയുടെ ജീവൻ രക്ഷിക്കാനായില്ല.

യുകെജി–എയിലെ കുഞ്ഞ് അസിയ ബിലാലിന്റെ അകാല വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു. അവിചാരിതമായ നഷ്ടത്തിന്റെ നിമിഷത്തിൽ അവർക്ക് ശക്തിയും ധൈര്യവും ലഭിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നു. ദുരന്തത്തിന്റെ വെളിച്ചത്തിൽ, എല്ലാ രക്ഷിതാക്കളോടും ബന്ധപ്പെട്ടവരോടും എല്ലാ തരത്തിലും അതീവ ജാഗ്രത പുലർത്താനും എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അഭ്യർഥിക്കുന്നു. നമ്മുടെ കുട്ടികൾ വിലമതിക്കാനാവാത്ത സമ്മാനങ്ങളാണ്. അവരുടെ സംരക്ഷണം എപ്പോഴും നമ്മുടെ ഏറ്റവും വലിയ മുൻഗണനയായിരിക്കണമെന്നും സ്കൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (34 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (57 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends