Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

21 JULY 2025 04:59 PM IST
മലയാളി വാര്‍ത്ത

ഷാര്‍ജയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ, ഭര്‍ത്താവ് സതീഷിനെ ദുബായിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.ജോലിയില്‍ പ്രവേശിച്ചത് ഒരു വര്‍ഷം മുമ്പായിരുന്നു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്.

അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഷാര്‍ജയില്‍ കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിനി അതുല്യ(30) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയിലാണ് അതുല്യയെ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കിയിരുന്നു.

സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. മദ്യലഹരിയില്‍ സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും അതുല്യയുടെ ശരീരത്തിലുള്ള മര്‍ദ്ദനത്തിന്റെ പാടുകളും വീഡിയോയിലുണ്ട്. അതുല്യയുടെ ശരീരത്തില്‍ പലഭാഗത്തും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ഇത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ വിഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് കമ്പനി സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ്  (4 minutes ago)

പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി  (17 minutes ago)

യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

27 പന്തില്‍ 54 റണ്ണുമായാണ് ഇരുപത്തിമൂന്നുകാരന്‍ മിന്നിയത്  (1 hour ago)

യമനില്‍ പോകാന്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിന്റെ  (1 hour ago)

വീണ്ടും യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേനയുടെ തീരുമാനം....  (1 hour ago)

രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ....  (2 hours ago)

പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി...  (2 hours ago)

ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം രാജിവയ്ക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍  (2 hours ago)

വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

അമിതമായി ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവും മകനും ആശുപത്രിയില്‍....  (3 hours ago)

സ. വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍...  (3 hours ago)

ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക്...  (3 hours ago)

ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍  (8 hours ago)

ആലുവ ലോഡ്ജിലെ കൊലപാതകം: കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

Malayali Vartha Recommends