ജിദ്ദയില്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു..

ജിദ്ദയില്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. ജിദ്ദ ഫൈസലിയയില്‍ താമസിക്കുന്ന മലപ്പുറം വേങ്ങര, കണ്ണമംഗലം, ബദരിയ്യ നഗര്‍ സ്വദേശി കോയിസ്സന്‍ ഫൈസല്‍ (40) ആണ് മരിച്ചത്.
അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. നടപടി ക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് നേതൃത്വം നല്‍കും. ഭാര്യ: ഫാത്തിമ, മക്കള്‍: മെഹബൂബ് റഹ്മാന്‍, മുഹ്സിന, മുര്‍ഷിദ.
https://www.facebook.com/Malayalivartha