പുതിയ സ്ക്കൂളുകളിലെ ഫീസ് വര്‍ദ്ധനവ് പ്രവാസികള്‍ക്ക് കനത്ത വെല്ലുവിളിയാകുന്നു
ദോഹയില്‍ ഇന്ത്യന്‍ സ്ക്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം അവസാനിപ്പിച്ചതോടെ പുതുതായി ആരംഭിച്ച സ്ക്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെ ചേര്‍ക്കേണ്ടതായി വരും. കനത്ത ഫീസ് കാരണം സാധാരണക്കാര്‍ക്ക് ഇത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അടുത്ത അധ്യയന വര്‍ഷത്തില്‍ പുതുതായി 3 സ്ക്കൂളുകള്‍ ആരംഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാലും പുതിയതായി തുടങ്ങുന്ന സ്ക്കൂളുകളില്‍ ഫീസ് വളരെ കൂടുതലായിരിക്കും. സ്ക്കൂളുകള്‍ തുടങ്ങുന്നതിലേയ്ക്കായുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
പുതിയതായി വന്ന നിയമമനുസരിച്ച് ഒരു ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തണമെന്ന സുപ്രീം എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ഉത്തരവാണ് ഏറെ പ്രതിസന്ധിയിലാക്കിയത്. നിലവില്‍ ഇപ്പോള്‍ നാല്പതോളം കുട്ടികള്‍ ഓരോ ക്ലാസ്സിലുമുണ്ട് . നിലവിലിപ്പോഴുള്ള സ്ക്കൂളുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കുകയും കൂടുതല്‍ സ്ക്കൂള് നിര്മ്മിക്കൂകയുമാണ് ഇപ്പോഴുള്ള പ്രതിസന്ധി മാറ്റാനുള്ള പോംവഴി. എന്നാല്‍ പുതിയ സ്ക്കൂളുകള്‍ ഇപ്പോഴുള്ള സ്ക്കൂളുകള്‍ ഈടാക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഫീസായി ഈടാക്കുന്നു.
പുതിയ സ്ക്കൂളുകള്‍ തുടങ്ങുന്നുണ്ടെങ്കിലും വന്‍തോതിലുളള ഈ ഫീസ് നിരക്ക് രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. പുതിയ സ്ക്കൂളുകള്‍ തുടങ്ങുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്നാണ് ഒരു രക്ഷിതാവ് പറയുന്നത്. പത്ത് സ്ക്കൂളുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് സീറ്റ് ലഭ്യതയുള്ളത്. അതില്‍ രണ്ടിലും കുട്ടികളുടെ വന്‍ തിരക്കാണ്.
പുതുതായി ചേരുന്നവരില്‍ കെ.ജി.ക്ലാസ്സില്‍ ഒരു വര്‍ഷത്തേക്ക് 8,300 റിയാല്‍ (1,37,370 രൂപ) ഈടാക്കുന്നത്. വലിയ ക്ലാസ്സിനേക്കാള്‍ ഉയര്‍ന്ന ഫീസാണ് ഈ ചെറിയ ക്ലാസ്സുകളില്‍ വാങ്ങുന്നത്. സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാവില്ല. പുതുതായി തുടങ്ങുന്ന സ്ക്കൂളുകളിലാകട്ടെ 5,000 മുതല്‍ 7,500 റിയാല്‍ വരെയാണ് കെ.ജി. ക്ലാസ്സുകളില്‍ ഫീസ് നിരക്കെന്നാണ് റിപ്പോര്‍ട്ടുകളുള്ളത് .
https://www.facebook.com/Malayalivartha