ജിദ്ദയില്‍ മലയാളിയെ തലയ്ക്കടിച്ചു കൊന്നതിനുശേഷം കത്തിച്ചു : നാല് മലയാളികള്‍ കൂടി പിടിയിലായി
സൗദി അറേബ്യയിലെ ജിദ്ദയില്‍ ഈ മാസം ജോലി മതിയാക്കി നാട്ടിലേക്കു വരാനിരുന്ന മലയാളി കൊല്ലപ്പെട്ടു. കൊല്ലം ജില്ലയിലെ വടക്കന്‍ മൈനാഗപ്പള്ളി പുത്തന്‍ പുരയില്‍ വീട്ടില്‍ മുഹമ്മദ്ഹനീഫ്(66) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 3 മലയാളികളെ സൗദി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നറിയുന്നു. ഇപ്പോള്‍ നാലു പേര് കൂടി അറസ്റ്റിലായി. മുഹമ്മദ് ഹനീഫ് അവര്‍ക്ക് കൊടുത്ത പണം തിരിച്ചു ചോദിച്ചതിനെ തുടര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം ഭാഗികമായി കത്തിച്ചു കളയുകയായിരുന്നു.
സൗദിയില്‍ 30 വര്‍ഷത്തോളമായി ഇലക്ട്രോണിക് മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ജോലി മതിയാക്കി നാട്ടില്‍ വരുന്നതിനാല്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് ഈ ക്രൂരത ചെയ്തത്. പതിവായി വീട്ടിലേക്ക് ഫോണ്‍ വിളിക്കാറുണ്ടായിരുന്ന മുഹമ്മദ് തിങ്കളാഴ്ച മുതല്‍ വിളിച്ചതേയില്ല. മുഹമ്മദിന്റെ ഫോണിലേക്ക് വീട്ടുകാര്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ മൃതദേഹം കണ്ടുകിട്ടുകയും അന്വേഷണത്തില്‍ 3 മലയാളികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. തുടരന്വേഷണത്തില്‍ 4 മലയാളികള്‍ കൂടി ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചു.
കരുനാഗപ്പള്ളി സ്വദേശിയും മലപ്പുറം സ്വദേശികളായ രണ്ടുപേരുമാണ് അറസ്റ്റിലായതെന്ന് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. എന്നാല്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ അറസ്റ്റിലായവര്‍ മിക്കവരും മലപ്പുറത്തുകാരാണെന്നാണ് സൂചന. ആദ്യത്തെ 3 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് ഹനീഫയാണെന്ന വിവരം ലഭിച്ചത്. മുഹമ്മദിന്റെ സഹോദരി സൗദി ആശുപത്രിയിലെ ലാബ് ടെകിനീഷ്യനായി ജോലി ചെയ്യുകയാണ് അവരാണ് ഇയാളെ തിരിച്ചറിഞ്ഞത് . മുഹമ്മദിന് രണ്ടുഭാര്യയുണ്ട് മൈമൂനത്തും, ഫൗസിയയും. ഡോ.ഡാനിഷ്, ഡോ.സബിദ, അന്‍സാരി, റബാന, ഗസാല, ദര്ബീഷ് എന്നിവര്‍ മക്കളാണ് .
കൊലപാതകം സംബന്ധിച്ച് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി കൊടുക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha