സലാല-കോഴിക്കോട് വിമാന സര്‍വീസ് മാര്‍ച്ച് 27 മുതല്‍
ദക്ഷിണേന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാന്‍ എയര്‍ സലാല-കോഴിക്കോട് വിമാന സര്‍വീസ് മാര്‍ച്ച് 27 മുതല്‍ ആരംഭിക്കും. ദിവസവും വെളുപ്പിന് ഒമാന്‍ സമയം 1.10 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തിച്ചേരും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാന്‍ സമയം 9.15 ന് സലാലയില്‍ തിരിച്ചെത്തും. സര്‍വീസിനായി ഉപയോഗിക്കുന്നത് ബോയിങ് 737800 വിമാനമാണ.് നേരത്തെ ദിവസേന ഒരു സര്‍വീസായിരുന്ന കോഴിക്കോട്മസ്കറ്റ് സര്‍വീസ് ഫെബ്രുവരി മുതല്‍ ദിവസേന രണ്ടു തവണയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മലബാര്‍ മേഖലയില്‍ നിന്നു ഒമാനിലേക്കുള്ള യാത്രാക്ലേശത്തിന് ഇതോടെ ശമനമാകും.
https://www.facebook.com/Malayalivartha