Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശി ഭാര്യമാരുടെ വിസ കാലാവധി 5 വര്‍ഷമാക്കാന്‍ മന്ത്രിസഭാ തീരുമാനമായി 

22 MARCH 2017 01:04 PM IST
മലയാളി വാര്‍ത്ത

പാര്‍ലമെന്റെ നിര്‍ദേശത്തെ മാനിച്ച് സ്വദേശികളെ വിവാഹം ചെയ്ത വിദേശി വനിതകള്‍ക്കുള്ള വിസ കാലാവധി രണ്ടില്‍നിന്ന് അഞ്ചു വര്‍ഷമായി ഉപാധികളോടെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനമായി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ യുഎഇ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ശക്തമാക്കാന്‍ സന്ദര്‍ശനം കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നടത്തിയ സന്ദര്‍ശനം സാമ്പത്തിക, രാഷ്ട്രീയ തലങ്ങളില്‍ കൂടുതല്‍ പുരോഗതിക്കു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യാന്തര തലത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ബഹ്‌റൈന്‍ പ്രഥമവനിതയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പഴ്‌സനുമായ ഷെയ്ഖ സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫയുടെ പേരില്‍ പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയ നടപടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ സ്ത്രീകളുടെ വളര്‍ച്ചയും അവസര സമത്വവും ഉറപ്പുവരുത്താന്‍ ഇത്തരം ഉദ്യമങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്കെതിരെ ബഹ്‌റൈന്‍ സ്വീകരിച്ച നടപടികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച യുഎസ് നിലപാടിനെ മന്ത്രിസഭ അഭിനന്ദിച്ചു. മനുഷ്യാവകാശ മേഖലയില്‍ ബഹ്‌റൈന്‍ കൈവരിച്ച നേട്ടം വ്യക്തമാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കുന്നതിനും പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കു മന്ത്രിസഭ നന്ദി അറിയിച്ചു. സര്‍ക്കാര്‍ ഭൂമി നിക്ഷേപ സംരംഭങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (12 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (22 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (29 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (35 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends