കുവൈത്തില്‍ വ്യാജ രേഖകള്‍ നല്‍കിയ 32000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി

കുവൈത്തില്‍ ഈ കഴിഞ്ഞ 10 മാസത്തിനിടെ വ്യാജ രേഖകള്‍ നല്‍കിയ 32000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വ്യാജ രേഖകള്‍ നല്‍കിയവരുടെയും ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇതിനു പുറമെ 2400 കുവൈത്ത് സ്വദേശികളുടെയും ലൈസന്‍സ് റദ്ദാക്കി. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മാനസിക രോഗമുള്ളവര്‍, കാഴ്ച പരിശോധനയില്‍ പരാജയപ്പെട്ടവര്‍ തുടങ്ങിയവരുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. 41000 ഡ്രൈവിംഗ് ലൈസന്‍സുകളാണ് കുവൈത്തില്‍ കഴിഞ്ഞ 10 മാസത്തിനിടെ പ്രവാസികള്‍ക്ക് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം കുറവാണിത്. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതാണ് അനുവദിക്കുന്ന ലൈസന്‍സുകളുടെ എണ്ണം കുറയാന്‍ കാരണം.
https://www.facebook.com/Malayalivartha



























